+

തിരുവനന്തപുരത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു മരണം; ഒട്ടേറെപ്പേർക്ക് പരുക്ക്

നെടുമങ്ങാട് ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു മരണം. അറുപത് വയസുകാരിയായ ദാസിനിയാണ് മരിച്ചതെന്നാണ് വിവരം. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ തിരുവനന്തപുരം

തിരുവനന്തപുരം: നെടുമങ്ങാട് ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു മരണം. അറുപത് വയസുകാരിയായ ദാസിനിയാണ് മരിച്ചതെന്നാണ് വിവരം. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും നെടുമങ്ങാട് ജില്ലാ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു.
 
രാത്രി 10.25 ഓടെ നെടുമങ്ങാട് ഇരിഞ്ചിയത്താണ് ദാരുണമായ സംഭവം നടന്നത്. കാട്ടാക്കട പെരുങ്കടവിളയില്‍ നിന്ന് മൂന്നാറിലേക്ക് വിനോദയാത്രപോയവരാണ് അപകടത്തില്‍പ്പെട്ടത്. ബസില്‍ 49 പേര്‍ ഉണ്ടായിരുന്നതായാണ് വിവരം. ഇവരില്‍ അധികവും കുട്ടികളായിരുന്നുവെന്നാണ് വിവരം

റോഡില്‍ മറിഞ്ഞ നിലയിലുള്ള ബസ് ക്രെയിൻ എത്തിച്ച് ഉയർത്തി. സാരമായി പരുക്കേറ്റവർ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും മറ്റുള്ളവർ നെടുമങ്ങാട് ജില്ലാ ആശുപത്രി, കന്യാകുളങ്ങര ആശുപത്രി എന്നിവിടങ്ങളിലും ചികിത്സയിലാണ്. അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാനുള്ള ക്രമീകരണം നടത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന് നിര്‍ദേശം നല്‍കി.
 

facebook twitter