
കണ്ണൂർ: കെപിസിസി പുനഃസംഘടന ചർച്ചകളിൽ കടുത്ത അതൃപ്തിയുമായി നേതാക്കൾ. കൊല്ലം ഡിസിസി അധ്യക്ഷനെ മാറ്റരുതെന്ന ആവശ്യവുമായി കൊടിക്കുന്നിൽ സുരേഷ് എംപിയും, കണ്ണൂർ ഡിസിസി പ്രസിഡൻ്റ് തൻ്റെ അതീവ വിശ്വസ്തനുമായ മാർട്ടിൻ ജോർജിനെ നിലനിർത്തേണ്ടത് ആവശ്യമാണെന് കെ സുധാകരനും നേതൃത്വത്തെ അറിയിച്ചു. ഭിന്നത രൂക്ഷമായതോടെ ദീപാ ദാസ് മുൻഷി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫുമായി കൂടിക്കാഴ്ച നടത്തി.
നേതാക്കൾക്കിടെയിൽ അതൃപ്തിയുണ്ടെന്നത് തെറ്റായ വാർത്തയാണെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രതികരണം. അതേസമയം കെസി വേണുഗോപാലുമായുള്ള കൂടിക്കാഴ്ചയിൽ അന്തിമ പട്ടിക സംബന്ധിച്ചു തീരുമാനമാകും.. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി എന്നിവരുമായും നേതാക്കൾ ഇന്ന് കൂടിക്കാഴ്ച നടത്തും.കെപിസിസി ജനറൽ സെക്രട്ടറിമാരിലും വൈസ് പ്രസിഡണ്ടിനുമാരിലും കൂടുതൽ പേരെ ഉൾപ്പെടുത്തും. നിലവിലെ ഒഴിവുകൾ നികത്തുന്നതിനൊപ്പം പ്രവർത്തന രംഗത്ത് സജീവമല്ലാത്ത ചിലരെ ഒഴിവാക്കുമെന്ന് സൂചനയുണ്ട്.