+

കണ്ണൂർ എടക്കാട് മരങ്ങൾ വീണ് വീടുകൾ തകർന്നു

ഇന്നലെ രാത്രി 11.30 ഓടെ ഉണ്ടായ ശക്തമായ കാറ്റോടുകൂടിയ മഴയിലാണ് തകർന്നത്. കടമ്പൂർ ദേശസേവിനി വായനശാലക്ക് സമീപത്താണ് തറവാട്. രാമചന്ദ്രൻ്റെ കുടുംബം കഴിഞ്ഞ ദിവസം സ്വന്തമായ മറ്റൊരു വീട്ടിലായിരുന്നു താമസിച്ചത്.

തോട്ടട : എടക്കാട് മുത്തപ്പൻ ജ്വല്ലറി ഉടമ രാമചന്ദ്രൻ്റെ തറവാട് വീടിന് മുകളിൽ ആൽമരം കടപുഴകി വീണ് വീട് തകർന്നു. ഇന്നലെ രാത്രി 11.30 ഓടെ ഉണ്ടായ ശക്തമായ കാറ്റോടുകൂടിയ മഴയിലാണ് തകർന്നത്. കടമ്പൂർ ദേശസേവിനി വായനശാലക്ക് സമീപത്താണ് തറവാട്. 

രാമചന്ദ്രൻ്റെ കുടുംബം കഴിഞ്ഞ ദിവസം സ്വന്തമായ മറ്റൊരു വീട്ടിലായിരുന്നു താമസിച്ചത്. ഇവർ കഴിഞ്ഞ ദിവസം ഇവിടെ താമസിച്ചിരുന്നുവെങ്കിൽ വൻ അപകടം ഉണ്ടാവുമായിരുന്നു. ശക്തമായ കാറ്റും മഴയിൽ കടമ്പൂർ മണ്ഡലം പ്രസിഡണ്ട്. സി ഒ രാജേഷിൻ്റെ വീട്  തെങ്ങ് വീണു തകർന്നിട്ടുണ്ട്.

facebook twitter