+

ഖത്തര്‍ ദേശീയ ഹോക്കി ടീമില്‍ ഇടംനേടി കണ്ണൂര്‍ സ്വദേശി, അപൂര്‍വ നേട്ടത്തില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി

ഖത്തര്‍ ദേശീയ യൂത്ത് ഹോക്കി ടീമില്‍ ഇടംനേടി കണ്ണൂര്‍ സ്വദേശി റിഷാന്‍ റിയാസ്. ഖത്തര്‍ ദേശീയ ടീമില്‍ സ്ഥാനം നേടിയ ഏക ഇന്ത്യക്കാരനാണ് റിഷാന്‍. പ്രമുഖ ടീമുകളുമായുള്ള സൗഹൃദ മത്സരങ്ങള്‍ക്കും ട്രെയിനിങ് ക്യാമ്പിനുമായി ടീം മലേഷ്യയിലേക്ക് തിരിച്ചു.

കണ്ണൂര്‍: ഖത്തര്‍ ദേശീയ യൂത്ത് ഹോക്കി ടീമില്‍ ഇടംനേടി കണ്ണൂര്‍ സ്വദേശി റിഷാന്‍ റിയാസ്. ഖത്തര്‍ ദേശീയ ടീമില്‍ സ്ഥാനം നേടിയ ഏക ഇന്ത്യക്കാരനാണ് റിഷാന്‍. പ്രമുഖ ടീമുകളുമായുള്ള സൗഹൃദ മത്സരങ്ങള്‍ക്കും ട്രെയിനിങ് ക്യാമ്പിനുമായി ടീം മലേഷ്യയിലേക്ക് തിരിച്ചു.

ഖത്തര്‍ എംഇഎസ് സ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ റിഷാന്‍ പറശ്ശിനിക്കടവ് കോള്‍മൊട്ട സ്വദേശി റിയാസിന്റെയും നയീമയുടേയും മകനാണ്. ചെറുപ്രായത്തില്‍ തന്നെ ഹോക്കിയില്‍ പരിശീലനം തുടങ്ങിയാണ് റിഷാന്‍ അപൂര്‍വ നേട്ടമാണ് സ്വന്തമാക്കിയത്.

ഹോക്കിയില്‍ വന്‍ കുതിപ്പ് നടത്താനൊരുങ്ങുന്ന ഖത്തര്‍ വലിയ രീതിയിലുള്ള പരിശീലനവും സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഖത്തര്‍ ഹോക്കി ഫെഡറേഷന്‍ ദേശീയ ലീഗുകളും, സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ചുള്ള യൂത്ത് ടൂര്‍ണമെന്റുകളും സജീവമായി നടത്തുന്നു.

ഈ വര്‍ഷം ഖത്തര്‍ സ്ത്രീ, പുരുഷ ഹോക്കി ടീമുകള്‍ വിവിധ പരിശീലന ക്യാമ്പുകളും ടൂറുകളും നടത്തി. മാര്‍ച്ച്-ഏപ്രിലില്‍ റമദാന്‍ ഹോക്കി ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിച്ചിരുന്നു.

facebook twitter