കാഞ്ഞിരോട്: ഒമാനിലെ സലാലയിൽ നടന്ന ദാരുണമായ വാഹനാപകടത്തിൽ കണ്ണൂർ കാഞ്ഞിരോട്സ്വദേശിനായ നാലുവയസ്സുകാരി ജസാ ഹയർ മരണമടഞ്ഞു. ബാംഗളൂർ കെ.എം.സി.സി ഓഫീസ് സെക്രട്ടറിയും സാമൂഹ്യപ്രവർത്തകനുമായ മൊയ്തു മാണിയൂരിന്റെയും, മുക്കണ്ണി കരക്കാട് റസിയയുടെയും മകളാണ് ജസാ ഹയർ.
സലാലയിൽ നിന്ന് മടങ്ങിയിരുന്ന കുടുംബം സഞ്ചരിച്ച വാഹനം ആദം മിൽ എന്നിടത്ത് എത്തിയപ്പോൾ ചുഴിക്കാറ്റിൽ നിയന്ത്രണം വിട്ടാണ് അപകടംഉണ്ടായത്.വാഹനത്തിൽ ഉണ്ടായിരുന്ന മറ്റു യാത്രക്കാരെ നിസ്സാര പരിക്കുകളോടെ ആദം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.