ഫുട്‌ബോള്‍ വന്നു കണ്ണൂര്‍ ഉണര്‍ന്നു : കണ്ണൂര്‍ വാരിയേഴ്സിന്റെ പിന്നിലെ ശക്തികൾ...?

10:19 PM Dec 20, 2025 |


കണ്ണൂര്‍: ഒരു കാലത്ത് കേരള ഫുട്‌ബോളിന്റെ ശക്തികേന്ദ്രങ്ങളിലൊന്നായിരുന്ന കണ്ണൂര്‍ പെട്ടെന്ന്  നിശബ്ദമായിരുന്നു. ഇന്ത്യന്‍ ഫുട്‌ബോള്‍ ക്യാപ്റ്റന്‍മാരായ വി.പി. സത്യനും ധനേഷും അടക്കമുള്ള ദേശീയ അന്തര്‍ ദേശീയ താരങ്ങളെ ഇന്ത്യന്‍ ഫുട്‌ബോളിന് സംഭാവന ചെയ്ത കണ്ണൂരിന്റെ ഫുടബോള്‍ പാരമ്പര്യത്തിന് വിള്ളലേറ്റിരുന്നു. എന്നാല്‍ ഇന്ന് ആ നിശബ്ദതയെ കീറിമുറിച്ച് ഫുട്‌ബോള്‍ വീണ്ടും കണ്ണൂരില്‍ ഉയര്‍ത്തെഴുന്നേല്‍റ്റിരിക്കുകയാണ്. 

സൂപ്പര്‍ ലീഗ് കേരളയില്‍ ആദ്യ സീസണില്‍ സ്വന്തം ഹോം ഗ്രൗണ്ട് പോലും ഇല്ലാതെ സെമി ഫൈനലിനെലിലേക്ക് യോഗ്യത നേടിയ കണ്ണൂര്‍ വാരിയേഴ്‌സ് രണ്ടാം സീസണില്‍ കിരീടവും നേടി. സ്വന്തം മണ്ണില്‍ ഒമ്പത് കണ്ണൂര്‍ താരങ്ങളെ ടീമില്‍ ഉള്‍പ്പെടുത്തിയാണ് കണ്ണൂരിന്റെ കിരീടം നേട്ടം എന്നത് ഇരട്ടി മധുരം നല്‍കുന്നതാണ്. 

സൂപ്പര്‍ ലീഗ് കേരളയില്‍ ശ്ക്തമായ അഞ്ച് ടീമുകള്‍ക്കെതിരെ പോരാടിയതിന് ശേഷം സെമിയില്‍ നിലവിലെ ചാമ്പ്യന്‍മാരെയും ഫൈനലില്‍ രണ്ടാം സീസണിലെ ഫേവറേറ്റുകളായ തൃശൂര്‍ മാജിക് എഫ്‌സിയെയും തോല്‍പ്പിച്ചുള്ള കിരീടനേട്ടം ഒരു ക്ലബ്ബിന്റെ മാത്രമല്ല ഒരു ജില്ലയുടെ തന്നെ ഫുട്‌ബോളിന്റെ തിരിച്ചുവരവിന്റെ പ്രഖ്യാപനമായി മാറി. ഗ്രൂപ്പ മത്സരങ്ങളില്‍ സ്വന്തം മൈതാനത്ത് ഒരു വിജയം പോലും നേടാന്‍ സാധിക്കാതിരുന്ന കണ്ണൂരിന് ഫൈനലില്‍ സ്വന്തം തട്ടകമായ ജവഹര്‍ സ്റ്റേഡിയത്തിലെ മിന്നും വിജയവും കിരീടനേട്ടവും സ്വന്തം മൈതാനത്ത ജയിക്കാനാകില്ല എന്ന ധാരണയെ പൊളിച്ചെഴുതി. 

പരിശീലക സംഘത്തിന്റെയും മാനേജ്‌മെന്റിന്റെയും ദീര്‍ഘവീക്ഷണവും വിശ്വാസവും ഈ തിരിച്ചുവരവില്‍ നിര്‍ണായകമായി. നാട്ടിലെ പ്രതിഭകളെ കണ്ടെത്താനും വളര്‍ത്താനും അവസരം നല്‍കണമെന്ന തീരുമാനമാണ് ഇന്ന് ഫലമായി മാറിയത്. കണ്ണൂരിലെ ഫുട്‌ബോള്‍ അക്കാദമികള്‍ക്കും സ്‌കൂള്‍, കോളേജ് ടൂര്‍ണമെന്റുകള്‍ക്കും ഈ വിജയം പുതിയ പ്രചോദനമായി.

ഫെഡറേഷന്‍ കപ്പ്, ഇ.കെ.നായനാര്‍ ഇന്റര്‍നാഷണല്‍ ടൂര്‍ണമെന്റ്, ശ്രീനാരായണ ട്രോഫി, സിസര്‍സ് കപ്പ്, കേരള പ്രീമിയര്‍ ലീഗ് തുടങ്ങിയ നിരവധി മത്സരങ്ങള്‍ക്ക്  സാക്ഷിയായ  ജവഹര്‍ സ്റ്റേഡിയം സൂപ്പര്‍ ലീഗ് കേരളയുടെ ഫൈനലിനും സാക്ഷിയായി. 25550 ആരാധകരാണ് ഫൈനല്‍ കാണാനായി സ്റ്റേഡിയത്തില്‍ എത്തിയത്. 

കണ്ണൂര്‍ വാരിയേഴ്സിന്റെ പിന്നിലെ വ്യക്തകള്‍ ആരെല്ലാം

കണ്ണൂര്‍: സൂപ്പര്‍ ലീഗ് കേരളയില്‍ കന്നി കിരീടത്തില്‍ മുത്തമിട്ട് കണ്ണൂരില്‍ ഫുട്ബോള്‍ മടക്കികൊണ്ടുവന്ന കണ്ണൂര്‍ വാരിയേഴ്സിന്റെ പിന്നിലെ വ്യക്തകള്‍ ആരെല്ലാം.


ഡോ. എം.പി. ഹസ്സന്‍ കുഞ്ഞി
ചെയര്‍മാന്‍, കണ്ണൂര്‍ വാരിയേഴ്സ് എഫ്സി

 
ആരോഗ്യം, ഇന്‍ഫ്രാസ്ട്രക്ചര്‍, വിദ്യാഭ്യാസം, റിയല്‍ എസ്റ്റേറ്റ് എന്നീ മേഘലയില്‍ ഇന്ത്യയിലും മിഡിലിസ്റ്റിലുമായി ബിസിനസ് സംരംഭകന്‍. സാമൂഹ്യ വിദ്യാഭ്യാസ മേഖലകളിലേക്കുള്ള സംഭാവനകളില്‍ പ്രശസ്തനാണ്. കണ്ണൂര്‍ സ്വദേശി.

ഡയറക്ടര്‍മാര്‍

ആസിഫ് അലി
മലയാള സിനിമയിലെ പ്രമുഖ നടനും നിര്‍മ്മാതാവുമാണ്. വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ്സ് കീഴടക്കിയ അദ്ദേഹം സിനിമയ്ക്ക് പുറത്തും ശക്തമായ സാംസ്‌കാരിക സ്വാധീനം ചെലുത്തുന്ന വ്യക്തിത്വമാണ്.

മിബു ജോസ്
ഇന്ത്യ, യുഎഇ, ഖത്തര്‍ എന്നിവിടങ്ങളിലായി മൂന്ന് ദശകത്തിലധികം ബിസിനസ് അനുഭവമുള്ള സിവില്‍ എഞ്ചിനീയറും സംരംഭകനുമാണ്. വിവിധ മേഖലകളിലായി പ്രവര്‍ത്തിക്കുന്ന അദ്ദേഹം സാമൂഹ്യവിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളിലും സജീവമാണ്.

ഡോ. അജിത് ജോയ് കെ.എ
ന്യൂക്ലിയര്‍ മെഡിസിന്‍ വിദഗ്ധനും ആരോഗ്യ രംഗത്തെ നവോത്ഥാന സംരംഭകനുമാണ്. കേരളത്തിലെ ഡയഗ്നോസ്റ്റിക്, ന്യൂക്ലിയര്‍ മെഡിസിന്‍ രംഗങ്ങളില്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയ അദ്ദേഹം സിനിമയും ടെക്‌നോളജി നിക്ഷേപങ്ങളും വഴി വ്യത്യസ്ത മേഖലകളിലും സാന്നിധ്യം പുലര്‍ത്തുന്നു.

സി.എ. മുഹമ്മദ് സാലിഹ്, എഫ്‌സിഎ
ചാര്‍ട്ടേഡ് അക്കൗണ്ടന്റും ഐ.എ.എംന്റെ മാനേജിംഗ് ഡയറക്ടറുമാണ്. ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളെ ആഗോള ഫിനാന്‍സ് മേഖലയില്‍ വിജയിപ്പിച്ച അദ്ദേഹം കായികമേഖലയോട് ആഴമുള്ള ബന്ധമുള്ള വ്യക്തിയാണ്.  

കെ.എം. വര്‍ഗീസ്
ഖത്തറിലെ ഇന്റര്‍-ടെക്കിന്റെ സി.ഇ.ഒയും ടെലികോം, ഐ.ടി മേഖലകളിലെ ദീര്‍ഘകാല പരിചയസമ്പന്നനുമാണ്. ബിസിനസ്, സംസ്‌കാരം, കായികം എന്നിവയെ സമന്വയിപ്പിച്ച ദര്‍ശനപരമായ നേതൃത്വം അദ്ദേഹത്തിന്റെ പ്രത്യേകതയാണ്.

മുഹമ്മദ് മദനി
ഒമ്പത് രാജ്യങ്ങളിലായി 97 കമ്പനികളുള്ള എ.ബി.സി. ഗ്രൂപ്പിന്റെ സ്ഥാപക ചെയര്‍മാനാണ്. സമൂഹ വികസനത്തെയും സുസ്ഥിര സംരംഭങ്ങളെയും മുന്‍നിര്‍ത്തിയുള്ള അദ്ദേഹത്തിന്റെ നേതൃത്വം ആയിരങ്ങള്‍ക്ക് തൊഴിലും അവസരങ്ങളും നല്‍കുന്നു.

ഇ.പി. അബ്ദുറഹിമാന്‍
ഖത്തര്‍ ആസ്ഥാനമായ കെയര്‍ ആന്‍ഡ് ക്യൂര്‍ ഗ്രൂപ്പിന്റെ സ്ഥാപക ചെയര്‍മാനാണ്. ആരോഗ്യരംഗത്ത് തുടങ്ങി പല മേഖലകളിലേക്കായി വളര്‍ന്ന ഗ്രൂപ്പിന്റെ പിന്നിലെ ശക്തിയാണ് അദ്ദേഹം, കായികസാമൂഹിക രംഗങ്ങളിലും സജീവ വ്യക്തിയാണ്.