കണ്ണൂർ വനിതാ സെൻട്രൽ ജയിലിന് മുകളിലൂടെ ഡ്രോൺ പറത്തി അജ്ഞാതര്‍

05:02 PM Mar 04, 2025 | AJANYA THACHAN

കണ്ണൂര്‍:  വനിതാ ജയിലിന് മുകളിലൂടെ രണ്ടുതവണ അജ്ഞാത ഡ്രോണ്‍ പറത്തി. ശനിയാഴ്ച രാത്രി 11 .15 നാണ് സംഭവം. ജയിലിനകത്തെ ഓഫീസ് കെട്ടിടത്തിന് മുകളിലൂടെയാണ് ഡ്രോൺ പറത്തിയത്. 25 മീറ്റര്‍ ഉയരത്തിലാണ് ജയില്‍സുരക്ഷയ്ക്ക് ഭീഷണിയായി ഡ്രോണ്‍ പറത്തിയത്.  

വനിതാ ജയിലിന് മുകളിലൂടെ രണ്ട് തവണ വലംവെച്ച് ഡ്രോൺ അപ്രത്യക്ഷമാവുകയായിരുന്നു. ജയിൽ സൂപ്രണ്ടിനെ വിവരമറിയിച്ചതിനെ തുടർന്ന് കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.  ഡ്രോൺ പറത്തിയത്  ആരാണെന്ന് ഇതുവരെ കണ്ടുപിടിക്കാനായിട്ടില്ല. പൊലീസ് അന്വേഷണം തുടരുന്നു.