ജനാധിപത്യ മഹിളാ അസോസിയേഷൻ സുശീല ഗോപാലനെ അനുസ്മരിച്ചു

03:10 PM Dec 19, 2024 | Neha Nair

കണ്ണൂർ : രാജ്യത്തെ പാർലിമെന്റിൽ ശക്തമായ പ്രതിപക്ഷമുണ്ടാവുന്നത് ജനാധിപത്യത്തെ ശക്തിപ്പെടുത്തുമെന്ന്ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് സൂസൻകോടി.

ജനാധിപത്യ മഹിളാ അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂർ ജവഹർ ലൈബ്രറി ഹാളിൽ സംഘടിപ്പിച്ച സുശീലാ ഗോപാലൻ അനുസ്മരണ ദിനത്തിൽ അനുസ്മരണ പ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു സൂസൻ കോടി.രാജ്യത്തെ മഹിളാ പ്രസ്ഥാനത്തിന്റെ വളർച്ചക്ക് നിർണായക പങ്കു വഹിച്ച നേതാവായിരുന്നു സുശീല ഗോപാലനെന്ന് അവർ പറഞ്ഞു.

ചടങ്ങിൽ ജില്ലാ പ്രസിഡണ്ട് കെ പി വി പ്രീത അധ്യക്ഷയായി. ജില്ലാ സെക്രട്ടറി പി കെ ശ്യാമള ടീച്ചർ സ്വാഗതം പറഞ്ഞു.
സംസ്ഥാന വൈസ് പ്രസിഡണ്ട് എം വി സരളസംസാരിച്ചു.
ടി ടി റംല, കെ ശോഭ, ആർ അജിത, ടി കെ സുലേഖ ടി ഷബ്ന, വി സതി, എം വി ശകുന്തള, വി കെ പ്രകാശിനി, പി പി തമ്പായി എന്നിവർ നേതൃത്വം നൽകി