+

റൺവെ ഭൂമി ഏറ്റെടുക്കുന്നതിനായി കണ്ണൂർ അന്താരാഷ്ട വിമാനത്താവള പ്രദേശത്തെ ഭൂഉടമകൾ കലക്ടറേറ്റ് ധർണ നടത്തി

കണ്ണൂർ അന്താരാഷ്ട വിമാനത്താവളം റൺവേ വികസനം ഭൂമി ഏറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കുക, പുനരധിവാസ പാക്കേജ് നടപ്പിലാക്കുക, പുനരധിവാസത്തിന് പതിച്ച് നൽകാനുള്ള ഭൂമി എത്രയും പെട്ടെന്ന് ഏറ്റെടുക്കുക, വിമാനത്താവളത്തിൽ നിന്ന് വെള്ളവും ചെളിയും ഒഴുകിയെത്തി

കണ്ണൂർ: കണ്ണൂർ അന്താരാഷ്ട വിമാനത്താവളം റൺവേ വികസനം ഭൂമി ഏറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കുക, പുനരധിവാസ പാക്കേജ് നടപ്പിലാക്കുക, പുനരധിവാസത്തിന് പതിച്ച് നൽകാനുള്ള ഭൂമി എത്രയും പെട്ടെന്ന് ഏറ്റെടുക്കുക, വിമാനത്താവളത്തിൽ നിന്ന് വെള്ളവും ചെളിയും ഒഴുകിയെത്തി താമസയോഗ്യമല്ലാത്തതിനെ തുടർന്ന് മാറ്റി പാർപ്പിച്ച കുടുംബാംഗങ്ങൾക്ക് വീട് നിർമ്മിക്കുന്നതിനുള്ള ധനസഹായം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് വിമാനത്താവള പ്രദേശത്തെ ഭൂവുടമകൾ കർമ്മ സമിതിയുടെ നേതൃത്വത്തിൽ കലക്ടറേറ്റിലേക്ക് മാർച്ച് നടത്തി.

Landowners of Kannur International Airport area held collectorate dharna for acquisition of runway land.

 മാർച്ച് സി പി എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം ചന്ദ്രൻ കല്ലാട്ട് അധ്യക്ഷനായി. കർമ്മ സമിതി കൺവീനർ പി സി വിനോദ് സ്വാഗതം പറഞ്ഞു.ചെയർമാൻ കെ കെ ഗംഗാധരൻ മാസ്റ്റർ, എം വി സരള, കെ പി ജഗദീഷ് , പി രമേശൻ, കെ ടി ചന്ദ്രൻ മാസ്റ്റർ, പി കെ ചന്ദ്രൻ എന്നിവർ സംസാരിച്ചു

facebook twitter