കണ്ണൂർ കീഴത്തൂരിൽ ആളൊഴിഞ്ഞ വീട്ടിൽചാരായ വാറ്റ് : രണ്ട് പേർ അറസ്റ്റിൽ

04:33 PM Jan 18, 2025 | Neha Nair

പിണറായി : മമ്പറത്തിനടുത്തെ  കീഴത്തൂരിൽ ആൾപാർപ്പില്ലാത്ത വീട്ടിൽ ചാരായം വാറ്റിയ രണ്ടു പേർ പിടിയിൽ. കീഴത്തൂരിലെ ലക്ഷ്മിയെന്ന സ്ത്രീയുടെ ആളില്ലാത്ത വീട്ടിലെ അടുക്കളയിൽ നിന്നും ചാരായം വാറ്റിയ കീഴത്തൂർ സ്വദേശികളായ സി.എൻബിജു, സി. സന്തോഷ് എന്നിവരാണ് ഇന്നലെ രാത്രി പിണറായി എക്സൈസ് റെയ്സ് ഇൻസ്പെക്ടർ കെ.പി. പ്രമോദും സംഘവും നടത്തിയ റെയ്ഡിൽ പിടിയിലായത്.

പ്രതികൾക്കെതിരെ അബ്കാരി കുറ്റം ചുമത്തി തലശേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. റെയ്ഡു നടത്തിയ വീട്ടിൽ നിന്നും വാറ്റുപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.