+

കണ്ണൂരിൽ എം.എസ്.എഫ് നേതാവിനെതിരെ വധശ്രമം: പൊലിസ് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കി

സ്കൂട്ടറിലെത്തിയ മൂന്നംഗ സംഘം കൊന്നു കളയുമെന്ന് പറഞ്ഞ് കഴുത്ത് പിടിക്കുകയും മുഖത്തും തലയ്ക്കും ക്രൂരമായി മർദ്ദിക്കുകയും ചെയ്തത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് സമീനും പരിക്കേറ്റു.

തലശേരി :തലശേരി മണ്ഡലം എം എസ് എഫ് ജനറൽ സെക്രട്ടറി സഫ് വാൻ മേക്കുന്നിന് നേരെയുണ്ടായ വധശ്രമത്തിൽ പൊലിസ് കേസെടുത്തു അന്വേഷണമാരംഭിച്ചു.ചൊക്ലിയിൽ നിന്ന് തലശ്ശേരിയിലേക്കുള്ള യാത്രാ മധ്യേ പള്ളൂർ നിടുമ്പ്രം രാമകൃഷ്‌ണ എൽ പി സ്കൂളിനടുത്ത് വെച്ചാണ് സ്കൂട്ടറിലെത്തിയ മൂന്നംഗ സംഘം കൊന്നു കളയുമെന്ന് പറഞ്ഞ് കഴുത്ത് പിടിക്കുകയും മുഖത്തും തലയ്ക്കും ക്രൂരമായി മർദ്ദിക്കുകയും ചെയ്തത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് സമീനും പരിക്കേറ്റു.

ഇരുവരെയും തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പള്ളൂർ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. പള്ളൂർ സിപ്പ് സെന്റർ പ്രസിഡണ്ട്  സെന്റർ പ്രസിഡണ്ട് ചങ്ങരോത്ത് ഇസ്മായിൽ, മുസ്ലിം ലീഗ് - യൂത്ത് ലീഗ് നേതാക്കളായ ഷാനിദ് മേക്കുന്ന്, പി സി റിസാൽ, റഷീദ് തലായി,തഹ്ലീം മാണിയാട്ട്, തഷ് രീഫ്,അഫ്സൽ മട്ടാമ്പ്രം തുടങ്ങിയവർ പരിക്കേറ്റവരെ സന്ദർശിച്ചു.അതേസമയം സംഭവത്തിൽ രാഷ്ട്രീയമില്ലെന്നാണ് പ്രാഥമിക വിവരം.

Trending :
facebook twitter