ചക്കരക്കൽ:ചക്കരക്കൽ ടൗൺ വികസനത്തിൻ്റെ പേരിൽ നൂറ്റി നാൽപതോളം കടകൾ പൂർണ്ണമായും 200 ഓളം കടകൾ ഭാഗികമായും പൊളിച്ച് നീക്കുന്ന തരത്തിൽ അശാസ്ത്രിയമായി നടക്കുന്ന വികസനത്തിനെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചക്കരക്കൽ യൂനിറ്റിൻ്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി.
സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്തു യൂനിറ്റ് പ്രസിഡണ്ട് കെ.പി നസീർ അദ്ധ്യക്ഷത വഹിച്ചു ജില്ല ജനറൽ സെക്രട്ടറി പുനത്തിൽ ബാഷിത്ത്, ജില്ലാ വൈസ് പ്രസിഡന്റ് എ. സുധാകരൻ മേഖല പ്രസിഡൻ്റ് കെ. രാജൻ, മേഖല ജനറൽ സെക്രട്ടറി നാസർ , യൂനിറ്റ് ജനറൽ സെക്രട്ടറി കെ. പ്രദീപൻ യൂത്ത് വിംഗ് പ്രസിഡന്റ് ഖലീൽ, യൂനിറ്റ് ട്രഷറർ എ.പി അബ്ദുൾ അസീസ് എന്നിവർ സംസാരിച്ചു.
Trending :