ആറ്റടപ്പ: ആറ്റടപ്പനമ്പർ ടു എൽ പി സ്കൂളിൽ വർണശലഭങ്ങൾ എന്ന പേരിൽ സഹവാസ ക്യാമ്പ് നടത്തി. നിറച്ചാർത്ത്, പാട്ടരങ്ങ്, സോപ്പു നിർമ്മാണം, കളിയും ചിരിയും എന്നീ സെഷനുകളിൽ ജനു ആയിച്ചാൻകണ്ടി, പി.വി.പ്രസീത, സി.ബിഗേഷ്, കെ.വി.ജയരാജ് എന്നിവർ പരിശീലനം നൽകി. കോർപ്പറേഷൻ കൗൺസിലർ വി.ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് കെ.പി.അജിലേഷ് അധ്യക്ഷനായി. എൻ.കെ.അങ്കുരാജൻ, ഹെഡ്മിസ്ട്രസ് വി.വി.സ്മിത, പി.വി. ഇന്ദു എന്നിവർ സംസാരിച്ചു