കണ്ണൂർ : കാന്റോൺമെന്റിൽ വിവിധ ആവശ്യങ്ങളുന്നയിച്ച് ബിജെപി നിവേദനം നൽകി.കാന്റോൺമെന്റിന് അകത്തും സെമിത്തേരി പരിസരങ്ങളിലും കൂടിക്കിടക്കുന്ന മാലിന്യങ്ങൾ ഉടൻ നീക്കം ചെയ്യുക, ബസ്റ്റാൻഡിനകത്തുള്ള കുടിവെള്ള വിതരണം പുനസ്ഥാപിക്കുക, പൊതുശൗചാലയങ്ങൾ ശുചീകരിക്കുക, ആവശ്യത്തിനനുസരിച്ച് പൊതു കക്കൂസുകൾ നിർമ്മിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡണ്ട് കെ കെ വിനോദ് കുമാർ നിവേദനം നൽകിയത്.
കണ്ണൂർ മണ്ഡലം പ്രസിഡന്റ് ബിനിൽ, ജനറൽ സെക്രട്ടറി ബിജു വിജയൻ എന്നിവരും നിവേദക സംഘത്തിലുണ്ടായിരുന്നു. പ്രശ്നങ്ങൾക്ക് അടിയന്തരമായി പരിഹാരം കാണുന്നില്ലെങ്കിൽ കന്റോൺമെന്റിനു മുമ്പിൽ സമരം സംഘടിപ്പിക്കുമെന്ന് കെ കെ വിനോദ് കുമാർ അറിയിച്ചു.