+

കണ്ണൂരിൽ കിടപ്പു രോഗിയുടെ സ്വർണമാല കവർന്ന കേസിൽ ഹോം നഴ്സ് അറസ്റ്റിൽ

കിടപ്പു രോഗിയുടെ കഴുത്തിൽ നിന്നും സ്വർണമാല മോഷ്ടിച്ച ഹോം നഴ്സ് അറസ്റ്റിൽ തമിഴ്നാട് നാമക്കൽ സ്വദേശിനി എം. ദീപ യെയാ (34) കണ്ണൂർ ടൗൺ സിഐ ശ്രീജിത്ത് കോടെരി, എസ്.ഐ വിൽസൺ എന്നിവർ ചേർന്ന് അറസ്റ്റു ചെയ്തത്.

കണ്ണൂർ : കിടപ്പു രോഗിയുടെ കഴുത്തിൽ നിന്നും സ്വർണമാല മോഷ്ടിച്ച ഹോം നഴ്സ് അറസ്റ്റിൽ തമിഴ്നാട് നാമക്കൽ സ്വദേശിനി എം. ദീപ യെയാ (34) കണ്ണൂർ ടൗൺ സിഐ ശ്രീജിത്ത് കോടെരി, എസ്.ഐ വിൽസൺ എന്നിവർ ചേർന്ന് അറസ്റ്റു ചെയ്തത്. കഴിഞ്ഞ ഫെബ്രുവരി പതിനൊന്നിനാണ് കേസിനാസ്പദമായ സംഭവം എട ചൊവ്വ ഗ്രേസ് ഹൗസിലെ ഷെറിൽ ലോറൻസിൻ്റെ പരാതിയിലാണ് പൊലിസ് കേസെടുത്തത്.

 പരാതിക്കാരൻ്റെ കിടപ്പു രോഗിയായ അമ്മയുടെ കഴുത്തിലെ മൂന്ന് പവൻ സ്വർണ മാലയാണ് പ്രതിക വർന്നത്. കിടപ്പു രോഗിയായ അമ്മയെ നോക്കാനാണ് ഏജൻസി വഴി ദീപയെ വീട്ടിൽ ജോലിക്ക് നിയോഗിച്ചത്. ആദ്യം നല്ല രീതിയിൽ പെരുമാറിയ ഇവർ വീട്ടുകാരുടെ വിശ്വാസ്യത പിടിച്ചു പറ്റുകയും പിന്നീട് വീട്ടിൽ ആരും ഇല്ലാത്ത സമയത്ത് മാലകവരുകയുമായിരുന്നു. തുടർന്ന് നാട്ടിലേക്ക് മുങ്ങിയ പ്രതിയെ പൊലിസ് വിളിച്ചു വരുത്തി ചോദ്യം ചെയ്തപ്പോഴാണ് കുറ്റസമ്മതം നടത്തിയത്.

മോഷ്ടിച്ച സ്വർണം കോയമ്പത്തൂരിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ പണയം വെച്ചതായി പ്രതി പൊലിസിന് മൊഴി നൽകിയിട്ടുണ്ട്. അറസ്റ്റു രേഖപ്പെടുത്തിയ പ്രതിയെ കണ്ണൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
 

facebook twitter