കണ്ണൂരിൽ മുള്ളൻ പന്നിയുടെ ആക്രമണത്തിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് പരുക്ക്

04:11 PM Mar 04, 2025 | AJANYA THACHAN

കണ്ണൂർ :  കൂത്തുപറമ്പ് മുള്ളൻ പന്നിയുടെ ആക്രമണത്തിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് പരുക്ക്.  കണ്ടേരിയിൽ തസ്മീറ മൻസിലിൽ
മുഹമ്മദ് ശാദിലിനാണ് (16) പരുക്കേറ്റത്. പുലർച്ചെ അ‍ഞ്ച് മണിയോടെയാണ് സംഭവം. 

പിതാവ് താജുദീനൊപ്പം പള്ളിയിൽ പോകുന്ന വഴി മുള്ളൻ പന്നി സ്കൂട്ടറിന് കുറുകെ ചാടിയായിരുന്നു ആക്രമിച്ചത്. സാരമായ പരുക്കേറ്റ മുഹമ്മദ് ശാദിലിനെ തലശ്ശേരി കോപ്പറേറ്റീവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.