കണ്ണൂർ : മുഴപ്പിലങ്ങാട് എസ്.ഡി.പി.ഐ പ്രവർത്തകൻ പിലാച്ചേരി സിറാജിൻ്റെ വീടിന് നേരെ ബോംബെറിഞ്ഞ കേസിൽ മൂന്ന് സി.പി.എം പ്രവർത്തകർ അറസ്റ്റിൽ .മുഴപ്പിലങ്ങാട് യൂത്തിലെ പ്രജീഷെന്ന മുത്തു ,മൂർക്കോത്ത് മുക്കിലെ ഷിൻ്റോ സുരേഷ്, മഠത്തിൽ ഭാഗത്തെ ദിലീപ് പാറായി എന്നിവരെയാണ് എടക്കാട് ഇൻസ്പെക്ടർ എം.വി ബിജുവിൻ്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്.
തിങ്കളാഴ്ച്ച പുലർച്ചെ ആറു മണിക്കാണ് സംഭവം. വീടിൻ്റെ ഗ്രിൽസിൽ തട്ടിതെറിച്ച സ്റ്റീൽ ബോംബുകൾ ഉഗ്രസ്ഫോടന ശബ്ദമുണ്ടാക്കി പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവ സമയത്ത് സിറാജും കുടുംബവും വീട്ടിലുണ്ടായിരുന്നു. ബൈക്കിലെത്തിയ പ്രതികൾ അതിവേഗം രക്ഷപ്പെട്ടു.
നേരത്തെ ഒന്നാം പ്രതി സിറാജിനെ ഭീഷണിപ്പെടുത്തിയതിന് എടക്കാട് പൊലിസ് കേസെടുത്തിരുന്നു. ശ്രീകുരുംബക്കാവ് ക്ഷേത്രോത്സവത്തിൻ്റെ ഭാഗമായി നടന്ന വെടിക്കെട്ടിന് ശേഷമാണ് വീടിന് നേരെ ബോംബേറ് നടന്നത്.