+

കോൺഗ്രസും ലീഗും ചേർന്ന് കണ്ണൂർ കോർപ്പറേഷൻ ഖജനാവ് കൊളളയടിക്കുന്നു : കെ. രഞ്ജിത്ത്

കോർപറേഷനിലെ സ്വജനപക്ഷപാതത്തിനും അഴിമതിക്കും വികസന മുരടിപ്പിനുമെതിരേയും കേന്ദ്രസർക്കാർ പദ്ധതികൾ അർഹതപെട്ടവരിലേക്ക് എത്തിക്കാതെ പദ്ധതികളോട്

കണ്ണൂർ : കോർപറേഷനിലെ സ്വജനപക്ഷപാതത്തിനും അഴിമതിക്കും വികസന മുരടിപ്പിനുമെതിരേയും കേന്ദ്രസർക്കാർ പദ്ധതികൾ അർഹതപെട്ടവരിലേക്ക് എത്തിക്കാതെ പദ്ധതികളോട് മുഖം തിരിഞ്ഞ് നിൽക്കുന്ന ഭരണാധികാരികളുടെ അനാസ്ഥക്കെതിരെയും ബിജെപി കണ്ണൂർ മണ്ഡലം കമ്മിറ്റി കോർപറേഷൻ ഓഫീസ് മാർച്ച് നടത്തി. ബിജെപി സംസ്ഥാന സെക്രട്ടറി കെ . രഞ്ചിത്ത് ഉദ്ഘാടനം ചെയ്തു.

കഴിഞ്ഞ നാലു വർഷക്കാലമായി കോൺഗ്രസും ലീഗും ചേർന്ന് കോർപ്പറേഷൻ ഖജനാവ് കൊളളയടിക്കുകയാണെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത് മാർച്ച് ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു. കോടികളുടെ അഴിമതിയാണ് വർഷങ്ങളായി കോർപ്പറേഷനിൽ യുഡിഎഫ് നടത്തിക്കൊണ്ടിരിക്കുന്നത്. കോൺഗ്രസിനും ലീഗിനും കോടികളാണ് ഇതുവഴി ലഭിച്ചു കൊണ്ടിരിക്കുന്നത്. സാധാരണക്കാരന്റെ നികുതി പണം കൊളളയടിക്കുന്ന ഇരുകൂട്ടരേയും പാഠം പഠിപ്പിക്കാൻ ജനാധിപത്യ വിശ്വാസികൾ തയ്യാറാകണമെന്നും അദ്ദേഹം  പറഞ്ഞു. ചേലോറിയിലെ മാലിന്യ സംസ്‌ക്കരണ പ്ലാന്റിന്റെ പേരിൽ കഴിഞ്ഞ മേയറുടെ നേതൃത്വത്തിൽ 12 കോടിയുടെ തട്ടിപ്പാണ് നടന്നത്. മാലിന്യം മാറ്റാൻ കരാറുനൽകിയിട്ട്  25 ശതമാനം മാത്രമാണ് ഇതുവരെ മാറ്റിയത്.

Congress and League are looting the treasury of Kannur Corporation together: K. Ranjith

മാലിന്യം നിർമ്മാർജ്ജനം ചെയ്യേണ്ടതിന് പകരം അവിടെതന്നെ കുഴിച്ചു മൂടുകയാണ് ചെയ്തത്. പണി പൂർത്തിയാക്കാതെ പോലും കരാർ കമ്പനികൾക്ക് പണം നൽകിയത് വൻതട്ടിപ്പാണ്.  കോർപ്പറേഷൻ രൂപം കൊളളുമ്പോൾ ഏറെ പ്രതീക്ഷയോടെയാണ് ജനം കണ്ടത്. എന്നാൽ അധികാരത്തിലെത്തിയ ഇടതും വലതും ജനങ്ങളെ വഞ്ചിക്കുകയായിരുന്നു. ജനങ്ങൾക്ക് അടിസ്ഥാന സൗകര്യം ഒരുക്കുന്നതിൽ പോലും ഭരണകൂടം പൂർണ്ണമായും പരാജയപ്പെട്ടു.

കേന്ദ്ര സർക്കാരിന്റെ അമൃത് പദ്ധതിയിൽ കോടിക്കണക്കിന് രൂപയാണ് അനുവദിക്കപ്പെട്ടത്. രണ്ട് മൾട്ടി കാർ പാർക്കിംഗ് കേന്ദ്രങ്ങൾ നഗരത്തിൽ പണി പൂർത്തിയാക്കിയെങ്കിലും ഇതുവരെ അത് പൊതുജനങ്ങൾക്ക് ഉപയോഗപ്പെടുത്താൻ  സാധിച്ചിട്ടില്ല. നിർമ്മാണത്തിലൂടെ  അഴിമതി നടത്തി കേന്ദ്ര ഫണ്ട് ഭരണ സമതി ധൂർത്തടിക്കുകയായിരുന്നു. പദ്ധതികൾ വരുമ്പോൾ തന്നെ അഴിമതിക്ക് വഴിയൊരുക്കുകയാണ്. പടന്നതോടിലെ മലിന ജല ട്രീറ്റ്‌മെന്റ് പ്ലാന്റ് ലക്ഷങ്ങൾ ചിലവഴിച്ച് നിർമ്മിച്ചെങ്കിലും അതിലൂടെ പുറത്ത് വരുന്നത് കറുത്തവെളളമാണ്. ജനങ്ങളെ പറ്റിക്കുകയാണ് കോർപ്പറേഷൻ ഭരണകൂടം.

പയ്യാമ്പലം ശ്മശാനത്തിന്റെ സ്ഥിതി പരമദയനീയമാണ്. തീയ്യ സമുദായ സൊസൈറ്റി നല്ല നിലയിൽ നടത്തിക്കൊണ്ടു പോയിരുന്ന ശ്മശാനം കോർപ്പറേഷൻ ഏറ്റെടുത്തതോടെ സർവ്വതലത്തിലും കുത്തഴിഞ്ഞ് അഴിമതിയുടെ കൂത്തരങ്ങായി മാറിയിരിക്കുകയാണ്. ഇത്തരത്തിൽ സർവ്വ മേഖലയിലും അഴിമതിയും ജനവിരുദ്ധ നടപടികളും നടത്തുന്ന കോർപ്പറേഷൻ ഭരണസമിതി രാജിവെച്ച് പുറത്ത് പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഭരണകൂടം തിരുത്താൻ തയ്യാറായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭവുമായി ബിജെപി മുന്നോട്ടു പോകുമെന്നും രഞ്ജിത്ത് പറഞ്ഞു.
   കണ്ണൂർ മണ്ഡലം പ്രസിഡണ്ട് ബിനിൽ കണ്ണൂർ അധ്യക്ഷനായി.

മണ്ഡലം വൈസ് പ്രസിഡണ്ട് സുനീഷ് എളയാവൂർ സ്വാഗതവവവും ജനറൽ സെക്രട്ടറി എം.വി. ഷഗിൽ നന്ദിയും പറഞ്ഞു. അരുൺ കൈതപ്രം, പി. നിവേദ്, വി. ശ്രീശൻ, എസ്. വൈശാഖ്, അക്ഷയ് കൃഷ്ണ, എൻ.പി. പ്രിയ, കെ.പി. സുഷമ, രാഗിണി ടീച്ചർ, അർജ്ജുൻ മാവിലാക്കണ്ടി, കെ.എൻ. കുട്ടികൃഷ്ണൻ, അർച്ചന വണ്ടിച്ചാൽ തുടങ്ങി നേതാക്കളും പ്രവർത്തകരും സംബന്ധിച്ചു.

facebook twitter