ദുബായിയിൽ കുഴഞ്ഞുവീണ കണ്ണൂർ സ്വദേശി ചികിത്സയ്ക്കിടെ മരണമടഞ്ഞു

03:14 PM Apr 06, 2025 | Kavya Ramachandran

കണ്ണൂർ: ദുബായിയിൽ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ചികിത്സയിലിരിക്കെ നടുവില്‍ സ്വദേശി മരണപ്പെട്ടു. ആട്ടുകുളത്തെ അരയില്‍ വീട്ടില്‍ മിഥുന്‍രാജ് (35) ആണ് മരണപ്പെട്ടത്. രണ്ടാഴ്ച മുമ്പ് ജോലി സ്ഥലത്ത് രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് കുഴഞ്ഞു വീഴുകയായിരുന്നു. 

പരേതനായ രാജന്‍ - ലളിത ദമ്പതികളുടെ മകനാണ് ഭാര്യ: റിയ. സഹോദരി: മിന്നു. മൃതദേഹം ഞായറാഴ്ച്ച രാവിലെ കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിച്ചതിനു ശേഷം വീടു വളപ്പിൽ സംസ്കരിച്ചു.