കണ്ണൂർ : മോട്ടോർ വാഹന വകുപ്പും കണ്ണൂർ സിറ്റി പോലീസും ചേർന്ന് നടത്തുന്ന ഇ-ചലാൻ അദാലത്ത് ഏപ്രിൽ 9, 11 തീയതികളിൽ നടക്കും.
9 ന് ഇരിട്ടിയിലും 11 ന് തളിപ്പറമ്പുമാണ് ഇ-ചലാൻ അദാലത്ത് നടക്കുന്നത്. ഇരിട്ടി ഡി വൈ എസ് പി ഓഫീസ്, തളിപ്പറമ്പ പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിലായാണ് അദാലത്ത് നടക്കുന്നത്.
Trending :
പല കാരണങ്ങളാൽ ചലാൻ അടയ്ക്കാൻ കഴിയാതെ ബുദ്ധിമുട്ടുന്നവർക്ക് ഉപയോഗപ്പെടുത്താം. അദാലത്തിൽ പോലീസിന്റെയും മോട്ടോർവാഹനവകുപ്പിന്റെയും കൗണ്ടറുകൾ രാവിലെ പത്തുമണി മുതൽ വൈകിട്ട് അഞ്ചുവരെ പ്രവർത്തിക്കും. ചലാൻ അടയ്ക്കാൻ വരുന്നവർക്ക് എ.ടി.എം, വഴിയോ യു.പി.ഐ. ആപ്പ് വഴിയോ മാത്രമേ പിഴ അടക്കാൻ കഴിയൂ. അദാലത്തുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് 9497927129(പോലീസ്), 9188963113(എം വി ഡി) എന്നി നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.