ഡിഫറൻഡലി ഏബ്ൾഡ് പീപ്പിൾസ് ലീഗ് ജില്ലാ പ്രവർത്തക കൺവെൻഷൻ 12 ന് കണ്ണൂരിൽ

02:20 PM Apr 09, 2025 | AVANI MV

കണ്ണൂർ : ഡിഫറൻഡലി ഏബ്ൾഡ് പീപ്പിൾസ് ലീഗ് കണ്ണൂർ ജില്ലാ പ്രവർത്തക കൺവെൻഷനും അംഗത്വ വിതരണവും ഭിന്നശേഷിക്കാർക്കായുള്ള നിരാമയ ഇൻഷൂറൻസ് രജിസ്ട്രേഷനും ഏപ്രിൽ 12 ന് കണ്ണൂരിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. അന്നേ ദിവസംരാവിലെ 9.30 മുതൽ കണ്ണൂർ ജില്ലാ ആശുപത്രിക്ക് സമീപമുള്ള സി.എച്ച് സെൻ്ററിലാണ് പരിപാടി' ഇൻഷൂറൻസ് രജിസ്ട്രേഷന് വേണ്ടതായ രേഖകളായ, ആധാർ കാർഡ്, റേഷൻ കാർഡ്, ബാങ്ക് പാസ്ബുക്ക്, യു ഡി. 'ഐ.ഡി കാർഡ് ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവയുടെ ഫോട്ടോകോപ്പി കൊണ്ടുവരണം.

 കൂടുതൽ വിവരങ്ങൾക്ക് 9747751019,9961290308 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം. ഭിന്നശേഷിക്കാരുടെ പെൻഷൻ 2500 രൂപയായി വർദ്ധിപ്പിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണം. രക്ഷിതാക്കൾക്കുള്ള സ്റ്റെപ്പൻ്റ് കുടിശികയായ 600 രൂപയായി അനുവദിക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. വാർത്താ സമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി കുഞ്ഞബ്ദുള്ള, ഇസ്മയിൽ വലിയ പറമ്പത്ത്, ഉമർ വെളക്കോട് എന്നിവർ പങ്കെടുത്തു.