+

കണ്ണൂർ സൗത്ത് ഹെഡ്മാസ്റ്റേഴ്സ് ഫോറം വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പ് നടത്തി

കണ്ണൂർ സൗത്ത് ഹെഡ്മാസ്റ്റേഴ്സ് ഫോറം സബ് ജില്ലയിൽ നിന്നും  വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പ് നൽകി. പയ്യാമ്പലം കൃഷ്ണ ബീച്ച് റിസോർട്ടിൽ നടന്ന സമ്മേളനം റിട്ടയേഡ് ഡിപിസിയും ചെറുകഥാകൃത്തുമായ ടി പി വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു

കണ്ണൂർ:കണ്ണൂർ സൗത്ത് ഹെഡ്മാസ്റ്റേഴ്സ് ഫോറം സബ് ജില്ലയിൽ നിന്നും  വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പ് നൽകി. പയ്യാമ്പലം കൃഷ്ണ ബീച്ച് റിസോർട്ടിൽ നടന്ന സമ്മേളനം റിട്ടയേഡ് ഡിപിസിയും ചെറുകഥാകൃത്തുമായ ടി പി വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. എഇഒ എൻ സുജിത്ത് അധ്യക്ഷതവഹിച്ചു.

എൻ വി രഞ്ജിത്ത് കുമാർ, ബിപിസി സി.ആർ വിനോദ് കുമാർ, കെ. ശ്രീകാന്ത്, നൂൺ ഫീഡിങ് ഓഫീസർ  ജിജേഷ്, കെ.എം മക്ബൂൽ,എം.പി നൗഫൽ എം പി, കെ.കെ. റംലത്ത്,കെ പി മനോജ്, സി.ദിനേശ് ബാബു  എന്നിവർ  സംസാരിച്ചു

facebook twitter