+

മൊബൈൽ ഫോൺ ഉപയോഗം നിയന്ത്രിക്കാൻ മാതാവിന്റെ താക്കീത് ; തലശ്ശേരിയിൽ 14 വയസുകാരി ജീവനൊടുക്കി

മൊബൈൽ ഫോണിൽ നിന്നും വാട്‌സ് ആപ്പ് ഡിലീറ്റ് ചെയ്യാൻ അമ്മ താക്കീത് നൽകിയതിനെ തുടർന്ന് പതിനാലുവയസുകാരിജീവനൊടുക്കി. കൊടുവള്ളി റസ്റ്റ് ഹൗസിനു സമീപം ആമിന ക്വാട്ടേഴ്‌സിൽ മാതൃ സഹോദരിക്കൊപ്പം താമസിക്കുന്ന ആദിത്യയാണ് ആത്മഹത്യ ചെയ്തത്.

തലശ്ശേരി : മൊബൈൽ ഫോണിൽ നിന്നും വാട്‌സ് ആപ്പ് ഡിലീറ്റ് ചെയ്യാൻ അമ്മ താക്കീത് നൽകിയതിനെ തുടർന്ന് പതിനാലുവയസുകാരിജീവനൊടുക്കി. കൊടുവള്ളി റസ്റ്റ് ഹൗസിനു സമീപം ആമിന ക്വാട്ടേഴ്‌സിൽ മാതൃ സഹോദരിക്കൊപ്പം താമസിക്കുന്ന ആദിത്യയാണ് ആത്മഹത്യ ചെയ്തത്.

സ്റ്റെയർകേസിന്റെ  പടിയിൽ തൂങ്ങി മരിച്ച നിലയിലാണ് ആദിത്യയെ കണ്ടെത്തിയത്. തിരുവനന്തപുരം ഉള്ളൂർ സ്വദേശി അനൂപ-്ധരണ്യ ദമ്പതികളുടെ മകളാണ്. ഇന്നലെ വൈകുന്നേരം നാലോടെയാണ് സംഭവം. വേനലവധി ആഘോഷിക്കാൻ മാതൃസഹോദരിയുടെ വീട്ടിൽ കഴിഞ്ഞ ദിവസമാണ് ആദിത്യ എത്തിയത്. മാതൃ സഹോദരി കണ്ണൂരിലാണ് ജോലി ചെയ്യുന്നത്.

മകളെ സ്ഥിരമായി ഓൺലൈനിൽ കണ്ടതോടെ വാട്ട്‌സ് ആപ്പ് ഡിലിറ്റ് ചെയ്യാൻ തിരുവനന്തപുരത്തുള്ള അമ്മ ഫോണിലൂടെ നിർദേശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ജീവനൊടുക്കിയത്. മൃതദേഹം തലശേരി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. തലശേരി ടൗൺ പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത്  അന്വേഷണമാരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരം പട്ടം സെന്റ് മേരീസ് സ്‌കൂൾ വിദ്യാർഥിനിയാണ് ആദിത്യ. സഹോദരി: ദീക്ഷ

facebook twitter