+

കണ്ണൂരിൽ കാട്ടുപന്നികളെ വെടിവയ്ക്കാൻ വ്യാജ നാടൻ തോക്കും തിരകളുമായി കാറിൽ സഞ്ചരിച്ച റിട്ട: എസ്.ഐ അറസ്റ്റിൽ

കാറിൽ കടത്തുകയായിരുന്ന നാടൻ തോക്കും തിരകളുമായി റിട്ട: എസ്.ഐ അറസ്റ്റിൽ ' വാരം മുണ്ടയാട് എളയാവൂർ ക്ഷേത്ര റോഡിലെ എം.ജെ സെബാസ്റ്റ്യനെയാണ് (64)ചക്കരക്കൽ എസ്.ഐ വി.വി പ്രേമ രാജനും സംഘവും അറസ്റ്റു ചെയ്തത്. 

ചക്കരക്കൽ: കാറിൽ കടത്തുകയായിരുന്ന നാടൻ തോക്കും തിരകളുമായി റിട്ട: എസ്.ഐ അറസ്റ്റിൽ ' വാരം മുണ്ടയാട് എളയാവൂർ ക്ഷേത്ര റോഡിലെ എം.ജെ സെബാസ്റ്റ്യനെയാണ് (64)ചക്കരക്കൽ എസ്.ഐ വി.വി പ്രേമ രാജനും സംഘവും അറസ്റ്റു ചെയ്തത്. 

ബുധനാഴ്ച്ച രാത്രി 11.35 ന് വലിയന്നൂർ കടാങ്കോട് വെച്ചാണ് കെ.എൽ13 എ യു9870 നമ്പർ കാറിൽ കടത്തുകയായിരുന്ന ലൈസൻസില്ലാത്ത തോക്കും തിരകളുമായി മുൻ പൊലിസ് ഉദ്യോഗസ്ഥൻ പിടിയിലായത്. കൃഷിയിടത്തിലെ കാട്ടുപന്നിയെ വെടിവയ്ക്കാനായി കൊണ്ടുപോവുകയായിരുന്നു തോക്കും തിരകളുമെന്നാണ് ഇദ്ദേഹം മൊഴി നൽകിയത്. ആയുധ നിരോധന വകുപ്പുപ്രകാരം അറസ്റ്റു ചെയ്തു കണ്ണൂർ കോടതിയിൽ ഹാജരാക്കി.

facebook twitter