+

കണ്ണൂർ നോർത്ത് മലബാർ ചേംബർ ഓഫ് കൊമെഴ്സ് സംഘടിപ്പിച്ച മൂന്നാമത് ചേംബർ ഗോൾഡ് കപ്പ് സെവൻസ് ഫുട്ബോൾ ടൂർണമെ​ന്റ്; നിക്ഷാൻ ഇലക്ട്രോണിക്സ് ചാംപ്യൻമാർ

കലാശ പോരാട്ടത്തിൽ കളിക്കളത്തിലിറങ്ങിയ കൊളെജ് ഓഫ് കൊമെഴ്സിനെ ഏകപക്ഷീയമായ നാല് ഗോളുകൾക്കാണ് നിക്ഷാൻതകർത്തുവിട്ടത്. കണ്ണൂർ കോർപറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ നിന്നും നിക്ഷാൻഎം.ഡി എം.എം. വി മൊയ്തുവും കായിക താരങ്ങളും ചേർന്ന് കപ്പ് ഏറ്റുവാങ്ങി.

കണ്ണൂർ : നോർത്ത് മലബാർ ചേംബർ ഓഫ് കൊമെഴ്സ് സംഘടിപ്പിച്ച മൂന്നാമത് ചേംബർ ഗോൾഡ് കപ്പ് സെവൻസ് ഫുട്ബോൾ ഫൈനലിൽ കഴിഞ്ഞ വർഷത്തെ ജേതാക്കളായ നിക്ഷാൻ ഇലക്ട്രോണിക്സ് വീണ്ടും ചാംപ്യൻമാരായി. കലാശ പോരാട്ടത്തിൽ കളിക്കളത്തിലിറങ്ങിയ കൊളെജ് ഓഫ് കൊമെഴ്സിനെ ഏകപക്ഷീയമായ നാല് ഗോളുകൾക്കാണ് നിക്ഷാൻതകർത്തുവിട്ടത്. 

കണ്ണൂർ കോർപറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ നിന്നും നിക്ഷാൻഎം.ഡി എം.എം. വി മൊയ്തുവും കായിക താരങ്ങളും ചേർന്ന് കപ്പ് ഏറ്റുവാങ്ങി. ചേംബർ പ്രസിഡൻ്റ് ടി.കെ രമേഷ് കുമാർ അദ്ധ്യക്ഷനായി. ചേംബർ ഓണററി സെക്രട്ടറി അനിൽകുമാർ, സൂര്യകാന്ത് മിശ്ര, വിനോദ് നാരായണൻ, ഹാനിഷ് വാണിയങ്കണ്ടി തുടങ്ങിയവർ പങ്കെടുത്തു.

facebook twitter