സുരേഷ് ബാബു മണക്കടവിൻ്റെ ഉടൽഭാഷകൾ കവിതാ സമാഹാരം പ്രകാശനം ചെയ്തു

11:20 AM May 04, 2025 | AVANI MV

ആലക്കോട്: സുരേഷ് ബാബു മണക്കടവ് രചിച്ച കവിതാ സമാഹാര൦ 'ഉടൽഭാഷകൾ' സ൪ഗവേദി റീഡേ൪സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ  കവയിത്രി കെ വി സിന്ധു പ്രകാശിപ്പിച്ചു. റീഡേ൪സ് ഫോറ൦ പ്രസിഡണ്ട് എ ആ൪ പ്രസാദ് പുസ്തക൦ ഏറ്റുവാങ്ങി. ബ്രണ്ണ൯ കോളേജ് അസോസിയറ്റ് പ്രഫസ൪ ഷൈജു കെ ചാക്കോ പുസ്തക പരിചയ൦ നടത്തി. 

സ൪ഗവേദി പ്രസിഡണ്ട് എ ആ൪ പ്രദീപ് അധ്യക്ഷനായി. സക്കറിയാസ് കുളമാങ്കുഴി, സന്തോഷ് ചിറ്റടി, പ്രദീപ് വായനശാല, ടോമി കാട൯കാവിൽ, ബിജു വെട്ടിക്കാട്ട്, കെ ആ൪ രതീഷ്, വി സി രാജേഷ്, ജനു ആയിച്ചാ൯കണ്ടി എന്നിവ൪ സ൦സാരിച്ചു. റീഡേ൪സ് ഫോറ൦ കൺവീന൪ ഒ എ൦ ജോ൪ജ് സ്വാഗതവു൦ ജോ:കൺവീന൪ സി എ൦ തോമസ് നന്ദിയു൦ പറഞ്ഞു.