+

കണ്ണൂർ വിമാനതാവളത്തിൽ നിന്നും ഹാജിറ ബീവിയുടെ സ്മരണയ്ക്കായി വനിത ഹജ്ജ് തീർത്ഥാടകർക്ക് രണ്ട് വിമാനങ്ങൾ സജ്ജമാക്കി

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് തിങ്കളാഴ്ച രണ്ട് വിമാനങ്ങളും പുറപ്പെട്ടത് വനിതകളായ ഹജ്ജ് തീർഥാടകരുമായി. പുലർച്ചെ നാലിനും രാത്രി 7.30നുമാണ്  എയർഇന്ത്യയുടെ രണ്ട് വിമാനങ്ങൾ വനിതകളുമായി പറന്നുയർന്നത്. 170 വീതം  വനിതകളാണ് ഹാജിറ ബീവിയുടെ ത്യാഗ സ്മരണയുമായി യാത്രതിരിച്ചത്.

മട്ടന്നൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് തിങ്കളാഴ്ച രണ്ട് വിമാനങ്ങളും പുറപ്പെട്ടത് വനിതകളായ ഹജ്ജ് തീർഥാടകരുമായി. പുലർച്ചെ നാലിനും രാത്രി 7.30നുമാണ്  എയർഇന്ത്യയുടെ രണ്ട് വിമാനങ്ങൾ വനിതകളുമായി പറന്നുയർന്നത്. 170 വീതം  വനിതകളാണ് ഹാജിറ ബീവിയുടെ ത്യാഗ സ്മരണയുമായി യാത്രതിരിച്ചത്.


ചൊവ്വാഴ്ചത്തെ ഹജ്ജ് വിമാനങ്ങളും കണ്ണൂരിൽ നിന്ന് സർവീസ് നടത്തുന്നത് വനിതകളായ ഹജ്ജ് തീർഥാടകർക്ക് ​ വേണ്ടി മാത്രമാണ്. പതിവു പോലെ 170 വീതം വനിതകളാകും രണ്ട് വിമാനങ്ങളിലും യാത്രപോകുന്നത്.

തിങ്കളാഴ്ച രാത്രിയിൽ യാത്രതിരിക്കുന്ന വനിത ഹാജിമാരെ വിമാനത്താവളത്തിൽ എത്തിക്കുന്ന ബസ് കീഴല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വി. മിനി ഫ്ലാഗ് ഓഫ് ചെയ്തു. ഹജ്ജ് കമ്മിറ്റി അംഗങ്ങളായ ​ഒ.വി. ജാഫർ, ഷംസുദ്ദീൻ അരിഞ്ചിറ, ഹജ്ജ് സെൽ  ഓഫീസർ എസ്. നജീബ്, നോഡൽ ഓഫീസർ എം.സി.കെ. അബ്ദുൽ ഗഫൂർ, ക്യാമ്പ് കോഓഡിനേറ്റർ നിസാർ അതിരകം, വളന്റിയർ ക്യാപ്റ്റൻ താജുദ്ദീൻ, വളന്റിയർ കോഓഡിനേറ്റർ സിറാജ്, വളന്റിയർമാർ  തുടങ്ങിയവർ പങ്കെടുത്തു.

facebook twitter