+

മസ്‌കത്ത് നഗരത്തില്‍ ബാല്‍ക്കണിയില്‍ വസ്ത്രം ഉണക്കിയാല്‍ കാത്തിരിക്കുന്നത് തടവും പിഴയും

നഗരത്തിന്റെ കാഴ്ച ഭംഗിക്ക് കോട്ടം സംഭവിക്കുന്നതിനൊപ്പം ഉണക്കാനിടുന്ന വസ്ത്രത്തില്‍ നിന്ന് താഴേക്ക് വെള്ളം പതിക്കുന്നതും പൊതുജനത്തിനും കാല്‍നട യാത്രക്കാര്‍ക്കും പ്രയാസം സൃഷ്ടിക്കുകയാണ്.

മസ്‌കത്ത് നഗരത്തിലും പരിസരങ്ങളിലും കെട്ടിടിങ്ങളില്‍ പുറം കാഴ്ചയുണ്ടാകുന്ന രീതിയില്‍ വസ്ത്രങ്ങള്‍ ഉണക്കാന്‍ വിരിക്കുന്നവര്‍ക്ക് വീണ്ടും മുന്നറിയിപ്പ് നല്‍കി മസ്‌കത്ത് നഗരസഭ.

തുറന്നിട്ട ബാല്‍ക്കണിയില്‍ വസ്ത്രം ഉണക്കുന്നവരെ കാത്തിരിക്കുന്നത് 50 റിയാല്‍ മുതല്‍ 5,000 റിയാല്‍ വരെ പിഴയും 24 മണിക്കൂര്‍ മുതല്‍ ആറ് മാസം വരെ തടവുമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
നഗരത്തിന്റെ കാഴ്ച ഭംഗിക്ക് കോട്ടം സംഭവിക്കുന്നതിനൊപ്പം ഉണക്കാനിടുന്ന വസ്ത്രത്തില്‍ നിന്ന് താഴേക്ക് വെള്ളം പതിക്കുന്നതും പൊതുജനത്തിനും കാല്‍നട യാത്രക്കാര്‍ക്കും പ്രയാസം സൃഷ്ടിക്കുകയാണ്. ഈ സാഹചര്യത്തിലാണ് മസ്‌കത്ത് നഗരസഭ മുന്നറിയിപ്പ് തുടര്‍ച്ചയായി നല്‍കുന്നത്. എന്നാല്‍, മറയുള്ള ബാല്‍ക്കണികളില്‍ വസ്ത്രം ഉണക്കാന്‍ സാധിക്കും.
 

facebook twitter