മലപ്പട്ടത്തെ സി പി എം ഇപ്പോഴും ബാർബേറിയൻ യുഗത്തിലാണ്, ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ജനാധിപത്യം ഇപ്പോഴും ഉൾകൊള്ളാത്ത ക്രിമിനൽ സംഘമായി ഇവർ അധപതിച്ചിരിക്കുന്നു : വിജിൽ മോഹനൻ

09:33 PM May 14, 2025 | Neha Nair

കണ്ണൂർ   : മലപ്പട്ടത്തെ സി പി എം ഇപ്പോഴും ബാർബേറിയൻ യുഗത്തിലാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ജനാധിപത്യം ഇപ്പോഴും ഉൾകൊള്ളാത്ത ക്രിമിനൽ സംഘമായി ഇവർ അധപതിച്ചിരിക്കുന്നുവെന്നും യൂത്ത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ വിജിൽ മോഹനൻ പറഞ്ഞു.

ഇതിനുള്ള മറുപടിക്ക് അധികകാലം വേണ്ടി വരില്ല. പൊതുജനം ഇതിന് തിരിച്ചടി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തികച്ചും സമാധാനപരമായി നടത്തിയ മാർച്ചിനെയാണ് സി പി ഐ എം ആക്രമിച്ചത്. നിരവധി പ്രവർത്തകർക്ക് പരിക്കുണ്ട്. ജനാധിപത്യത്തെ അതെ രീതിയിൽ നേരിടാൻ ഭയമുഉള്ളതുകൊണ്ടാണ് ഇത്തരം പ്രവർത്തികൾ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

Trending :