തളിപ്പറമ്പ് : നാലരകിലോഗ്രാം കഞ്ചാവുമായി ഒഡീഷ സ്വദേശിയെ തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തു. പൂമംഗലത്ത് വാടകക്വാർട്ടേഴ്‌സിൽ താമസിക്കുന്ന കിംഗ് നായക്കാണ്(23)പോലീസിന്റെ പിടിയിലായത്. ശനിയാഴ്ച്ച വൈകുന്നേരം ചവനപ്പുഴ പുതിയകണ്ടത്ത് എസ്.ഐ ദിനേശൻ കൊതേരിയുടെ നേതൃത്വത്തിൽ വാഹനപരിശോധനക്കിടയിലാണ് പൾസർ ബൈക്കിലെത്തിയ ഇയാൾ പിടിയിലായത്.
Trending :
ഷോൾഡർ ബേഗിൽ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. ഒഡീഷയിൽ നിന്ന് കഞ്ചാവ് എത്തിച്ച് കണ്ണൂർ ജില്ലയിൽ ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.