മട്ടന്നൂരിൽ കാറിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു

03:05 PM May 18, 2025 | Kavya Ramachandran

മട്ടന്നൂർ: നിടുവോട്ടുംകുന്നിൽ ശനിയാഴ്ച്ച രാത്രി കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായഅപകടത്തിൽ ബൈക്ക് യാത്രികനായ ശിവപുരം സ്വദേശി അശ്വന്ത് (20) മരിച്ചു.  ശിവപുരം കരക്കറയിലെ ഐശ്വര്യ നിവാസിൽ മുകുന്ദൻ്റെയും ശൈലജയുടെയും മകനാണ്. ശനിയാഴ്ച്ച രാത്രി എട്ടു മണിയോടെയായിരുന്നു അപകടം. 

മട്ടന്നൂർ ഭാഗത്തു നിന്നും തലശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന കാറിൽ അതേ ദിശയിൽ വന്ന അശ്വന്ത് ഓടിച്ചിരുന്ന ബൈക്ക് ഇടിച്ച് സമീപമുള്ള ആഴമേറിയ ഓവുചാലിലേക്ക് തെറിച്ചു വീഴുകയായിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിലും ഞായറാഴ്ച്ച പുലർച്ചെ രണ്ടുമണിയോടെ മരണപ്പെടുകയായിരുന്നു.
ഐശ്വര്യയാണ് അശ്വന്തിൻ്റെ സഹോദരി.