കാനന്നൂരിൽ കോമത്ത് കുന്നുമ്പ്രത്ത് കാറിൽ ബൈക്കിടിച്ച് യുവാവിന് ദാരുണാന്ത്യം

03:09 PM May 18, 2025 | Kavya Ramachandran

ചക്കരക്കൽ: കണ്ണൂരിൽ ചെമ്പിലോട്ടെ കോമത്തു കുന്നുമ്പ്രത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ചക്കരക്കൽ കൂറേൻ്റപീടികയിലെ പീറ്റക്കണ്ടി ഹൗസിൽ സുനിലിൻ്റെയും ശ്രീജയുടെയും മകൻ അഭിനവ് (24) ആണ് മരിച്ചത്. ബൈക്ക് യാത്രികനായ മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ഇദ്ദേഹത്തെ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 ഇന്നലെ അർധ രാത്രി 12 മണിയോടെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ അഭിനവിനെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സഹോദരൻ: ശ്രീദുൽ. സംസ്കാരം ഞായറാഴ്ച്ച ഉച്ചയ്ക്ക് 2.30ന് പയ്യാമ്പലത്ത് നടത്തി.