+

രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വത്തെ അനുസ്മരിച്ച് കോൺഗ്രസ്

മുൻ പ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ 34 ആം രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി.

കണ്ണൂർ: മുൻ പ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ 34 ആം രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. അനുസ്മരണ സമ്മേളനം ഡിസിസി പ്രസിഡണ്ട് അഡ്വ. മാർട്ടിൻ ജോർജ്ജ് ഉദ്ഘാടനം ചെയ്തു .പ്രൊഫ. എ ഡി മുസ്തഫ മുഖ്യ പ്രഭാഷണം നടത്തി . 

 നേതാക്കളായ അഡ്വ.ടി ഒ മോഹനൻ ,കെ പ്രമോദ് ,രാജീവൻ എളയാവൂർ,റിജിൽ മാക്കുറ്റി ,അമൃത രാമകൃഷ്ണൻ ,സുരേഷ് ബാബു എളയാവൂർ, മനോജ് കൂവേരി,ടി ജയകൃഷ്ണൻ ,ബിജു ഉമ്മർ, സി ടി ഗിരിജ ,കായക്കൽ രാഹുൽ, കൂക്കിരി രാജേഷ്,കാട്ടാമ്പള്ളി രാമചന്ദ്രൻ , പി അനൂപ്,കല്ലിക്കോടൻ രാഗേഷ്,കെ ഉഷ കുമാരി  തുടങ്ങിയവർ പുഷ്പാർച്ചനയിലും അനുസ്മരണത്തിലും പങ്കെടുത്തു.

facebook twitter