മുംബെയിലെ കലാകാരൻമാരുടെ സംഗീത നിശ കണ്ണൂരിൽ

04:03 PM May 23, 2025 | AVANI MV

 കണ്ണൂർ  : മുംബൈ ആസ്ഥാനമായ പാട്ടു കൂട്ടായ്മയായ സംഗീതനിശയുടെ നേതൃത്വത്തിൽ കണ്ണൂരും സംഗീത വിരുന്നൊരുക്കും.സംഗീത നിശയുടെ കുടുംബസംഗമവും കലാപരിപാടികളും 25 ന് കണ്ണൂർ കൃഷ്ണ ബീച്ച് റിസോർട്ടിൽ നടക്കും .

സംവിധായക സഹോദരങ്ങളായ സതീഷ് വിനോദ് ഉദ്ഘാടനം ചെയ്യും. ഡോക്ടർ സി രാമചന്ദ്രൻ സംഗീത പഠന ക്ലാസ് എടുക്കും  ഉച്ചയ്ക്കുശേഷം രാത്രിവരെ 270 ഓളം അംഗങ്ങളുടെ ഗാനമേളയും അരങ്ങേറും കണ്ണൂർ സ്വദേശികളായ മുംബൈ നിവാസികളുടെ നേതൃത്വത്തിലാണ് പരിപാടി നടത്തുന്നതെന്ന് സംഘാടകർ അറിയിച്ചു. 

സോഷ്യൽ മീഡിയയിൽ വൈറലായ പാട്ടുകൾ പാടിയവരാണ് പരിപാടിയിൽ പങ്കെടുക്കുന്നതെന്ന്ഭാരവാഹികളായ കെ പ്രശാന്ത്, സജേഷ് നമ്പ്യാർ, നികേഷ് നമ്പ്യാർ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു