ചേലോറ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് സി. ചന്ദ്രൻ മാസ്റ്റർ നിര്യാതനായി

02:24 PM May 24, 2025 | AVANI MV

മതുക്കോത്ത്:ചേലോറ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻ്റ് സി.ചന്ദ്രൻ മാസ്റ്റർ നിര്യാതനായി. ചേലോറ ലോക്കൽ കമ്മറ്റി അംഗമായിരുന്ന ഇദ്ദേഹം പിന്നീട് ലോക്കൽ കമ്മറ്റി വിഭജിച്ചതിനു ശേഷം കാപ്പാട് ലോക്കൽ കമ്മറ്റിയിലും ഏറെക്കാലം പ്രവർത്തിച്ചു. 

നിലവിൽ ചേലോറ എച്ച്.എസ്.എ ബ്രാഞ്ച് അംഗമാണ്. കെ.എസ്.ടി.എ, പുരോഗമന കലാസാഹിത്യ സംഘം,കർഷക സംഘം , ശാസ്ത്ര സാഹിത്യ പരിഷത്ത് എന്നിവയുടെ നേതാവുമായിരുന്നു. സാക്ഷരതാ പ്രസ്ഥാനത്തിലും ജനകീയാസൂത്രണ പ്രസ്ഥാനത്തിലും നേതൃതലത്തിൽ പ്രവർത്തിച്ചിരുന്നു.ഞായറാഴ്ച  രാവിലെ 7 മണി മുതൽ വീട്ടിൽ പൊതുദർശനം 11 മണിക്ക് പയ്യാമ്പലത്ത് സംസ്ക്കാരം.