പിണറായി -പാറപ്രം റോഡിൽ തെങ്ങ് വീണ് ബൈക്ക് യാത്രക്കാരന് നട്ടെല്ലിന് ഗുരുതരമായി പരുക്കേറ്റു

02:40 PM May 24, 2025 | AVANI MV

തലശേരി :പിണറായി -പാറപ്രം റോഡിൽ തെങ്ങ് വീണ് ബൈക്ക് യാത്രക്കാരന് പരുക്കേറ്റു.ഇന്നലെ വൈകീട്ടാണ് സംഭവം. പാറപ്രം എടക്കടവിലെ ഷിജിത്തിനാണ് നട്ടെല്ലിന് ഗുരുതരമായിപരിക്കേറ്റത്. അപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.

ലോറിയും പിറകിലായി വരുന്ന രണ്ട് ബൈക്കുകളും ദൃശ്യങ്ങളിൽ കാണാം. ലോറി കടന്ന് പോയതിന് ശേഷം വളവ് തിരിഞ്ഞ് മുന്നോട്ട് വരുന്നതിനിടെയാണ് തെങ്ങ് വീണത്.