കണ്ണൂർ : ചാലക്കുന്നിൽ ദേശീയപാത 66 ൻ്റെ നിർമ്മാണ തൊഴിലാളി കോൺക്രീറ്റ് ജോലിക്കിടെ മണ്ണിടിഞ്ഞു മരിച്ചു. ജാർഖണ്ഡ് സ്വദേശി ബിയാസ് ഒറോ' (27) നാണ് മരിച്ചത് ശനിയാഴ്ച്ച വൈകിട്ട് അഞ്ചു മണിയോടെയാണ് അപകടം.
കനത്ത മഴയിൽപാതയ്ക്ക് കോൺക്രീറ്റ് ഭിത്തികെട്ടുന്നതിനിടെയിൽ മണ്ണിടിഞ്ഞ് താഴേക്ക് വീഴുകയായിരുന്നു. മണ്ണിനും കമ്പിക്കും ഇടയിൽപ്പെട്ടാണ് മരണം സംഭവിച്ചത്. ഉടൻ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ജില്ലാ ആശു'പത്രി മോർച്ചറിയിൽ.
Trending :