കുപ്പത്ത് ദേശിയ പാതയിൽ വീണ്ടും മണ്ണിടിച്ചൽ, മണ്ണിടിഞ്ഞു താത്കാലിക റോഡിലേക്ക് വീണതിനാൽ ഇതുവഴിയുള്ള വാഹന ഗതാഗതം നിരോധിച്ചു, വാഹനങ്ങൾ വഴി തിരിച്ചു വിട്ടു, ദേശിയ പാത അതോറിറ്റിയുടെ വാഹനം യൂത്ത് ലീഗ് തടഞ്ഞു ,
കഴിഞ്ഞ ദിവസം കനത്ത മഴയിൽ നിർമ്മാണം നടക്കുന്ന ദേശീയപാത 66 ൽ നിന്ന് ചെളിയും മണ്ണും സമീപത്തെ റോഡിലും വീടുകളിലും ഒഴുകിയെത്തിയിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് നിലവിലെ ദേശീയപാത ബുധനാഴ്ച്ച രാവിലെ നാട്ടുകാർ ഉപരോധിച്ചു.
Trending :
ദേശീയപാത 66 ന്റെ നിർമ്മാണത്തിലെ അശാസ്ത്രീയതയാണ് ചെളിയും മണ്ണും ഒഴുകിയെത്താൻ കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം. സ്ത്രീകൾ ഉൾപ്പെടെയുള്ള നൂറിലേറെപ്പേരാണ് ദേശീയപാത ഉപരോധത്തിൽ പങ്കെടുത്തത്. ഇതുകാരണം കണ്ണൂർ - കാസർകോട് റൂട്ടിൽ വാഹന ഗതാഗതം മുടങ്ങി.