+

തളിപ്പറമ്പ് കുപ്പത്ത് വീണ്ടും മണ്ണിടിച്ചിൽ ; ബൈക്ക് യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ദേശീയപാത തളിപ്പറമ്പ് കുപ്പം കപ്പണത്തട്ടിൽ വീണ്ടും മണ്ണിടിഞ്ഞു. ശനിയാഴ്ച രാത്രി 8.15 ഓടെയാണ് മണ്ണിടിച്ചൽ ഉണ്ടായത്. താൽക്കാലികമായി നിർമിച്ച വാഹനങ്ങൾ കടത്തിവിടുന്ന ഭാഗത്തേക്കാണ് മണ്ണും കോൺക്രീറ്റ്, ടാറിങ് അവശിഷ്ടങ്ങളും അടർന്നു വീണത്.

തളിപ്പറമ്പ് : ദേശീയപാത തളിപ്പറമ്പ് കുപ്പം കപ്പണത്തട്ടിൽ വീണ്ടും മണ്ണിടിഞ്ഞു. ശനിയാഴ്ച രാത്രി 8.15 ഓടെയാണ് മണ്ണിടിച്ചൽ ഉണ്ടായത്. താൽക്കാലികമായി നിർമിച്ച വാഹനങ്ങൾ കടത്തിവിടുന്ന ഭാഗത്തേക്കാണ് മണ്ണും കോൺക്രീറ്റ്, ടാറിങ് അവശിഷ്ടങ്ങളും അടർന്നു വീണത്.

Another landslide at Taliparamba Kuppam; Bikers barely escape

മണ്ണിടിഞ്ഞ സമയത്ത് റോഡിലൂടെ കടന്നുപോകുകയായിരുന്ന ബൈക്കുകൾ അപകടത്തിൽപ്പെടാതെ കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. തുടർന്ന് ഏറെനേരം ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടു. നാട്ടുകാർ എത്തിയ ശേഷമാണ് ഒരു ഭാഗത്തുകൂടി വാഹനങ്ങൾ കടത്തിവിട്ടത്.

Another landslide at Taliparamba Kuppam; Bikers barely escape

മണ്ണും കോൺ ക്രീറ്റ് അവശിഷ്ട‌ങ്ങളും അടർ ന്നു വീഴുന്നത് തുടർന്നതോടെ റോഡരികിൽ ഉള്ള കോൺക്രിറ്റ് ബാരിക്കേഡുകൾ മറികടന്ന് മണ്ണും കല്ലുകളും പതിക്കുകയാണ്. മണ്ണിടിച്ചലിനെ തുടർന്ന്  പയ്യന്നൂർ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ കുപ്പത്ത് നിന്നും കൊട്ടില വഴിയും തളിപ്പറമ്പ് ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ ചുടലയിൽ നിന്ന് മുക്കുന്നു വഴിയുമാണ് തിരിച്ചു വിടുന്നത്.

facebook twitter