+

പതിനാറു വയസുകാരിയെ പീഡിപ്പിച്ചു ഗ​ർ​ഭി​ണി​യാ​ക്കിയ ഇടതു വിദ്യാർത്ഥി സംഘടനാ പ്രവർത്തകനായ യു​വാ​വ് റിമാൻഡിൽ

​പഴ​യ​ങ്ങാ​ടി പൊലി​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ 16 വയസുകാ​രി​യാ​യ വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി​യ കേ​സി​ൽ ഇടതുവിദ്യാർത്ഥി സംഘടനാ പ്രവർത്തകനും യുനിറ്റ് ഭാരവാഹിയുമായ

കണ്ണൂർ :പ​ഴ​യ​ങ്ങാ​ടി പൊലി​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ 16 വയസുകാ​രി​യാ​യ വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി​യ കേ​സി​ൽ ഇടതുവിദ്യാർത്ഥി സംഘടനാ പ്രവർത്തകനും യുനിറ്റ് ഭാരവാഹിയുമായ യുവാവിനെ പ​ഴ​യ​ങ്ങാ​ടി പൊലീസ് അ​റ​സ്റ്റ് ചെ​യ്തു. എ​രി​പു​രം ചെ​ങ്ങ​ൽ സ്വ​ദേ​ശി​യാ​യ സ​നു​വി​നെ​യാ​ണ് (22) പ​ഴ​യ​ങ്ങാ​ടി സി​ഐ​യും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്. 16 വയസുകാരിയായ വിദ്യാർത്ഥിനിയെ ഇ​ൻ​സ്റ്റ​യി​ലൂ​ടെ പ്ര​ണ​യം ന​ടി​ച്ച്  വീ​ട്ടി​ൽ എ​ത്തി​യാ​ണ് പീ​ഡി​പ്പി​ച്ച​ത്.

കു​ട്ടി​ക്ക് ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന്  ആ​ശു​പ​ത്രി​യി​ൽ  എ​ത്തി​യ​പ്പോ​ഴാ​ണ്  ര​ണ്ടു​മാ​സം ഗ​ർ​ഭി​ണി​യാ​ണെ​ന്ന് അ​റി​ഞ്ഞ​ത്. തു​ട​ർ​ന്ന്, ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ചൈ​ൽ​ഡ് ലൈ​ൻ പ്ര​വ​ർ​ത്ത​ക​രെ വി​വ​രം അ​റി​യി​ക്കു​ക​യും അ​വ​ർ പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു.​ ഇതേ തുടർന്നാണ് പഴയങ്ങാടി പൊലിസ് ഇരയായ പെൺകുട്ടിയുടെ മൊഴിയെടുത്തതിന് ശേഷം കുറ്റാരോപിതനായ യുവാവിനെ അറസ്റ്റു ചെയ്തു.

പ​യ്യ​ന്നൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തിട്ടുണ്ട്. ഇടതുവിദ്യാർത്ഥി സംഘടനയുടെ സജീവ പ്രവർത്തകനും ചെങ്ങൽ യൂനിറ്റ് ഭാരവാഹിയുമാണ് സനുവെന്ന് ഫെയ്സ്ബുക്ക് പോസ്റ്റിൽ നിന്നും വ്യക്തമായിട്ടുണ്ട്. പെൺകുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിലാണ് പൊലിസ് ഇയാൾക്കെതിരെ കേസെടുത്തത്.

facebook twitter