+

കണ്ണൂർ പന്നിയൂരിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം ; രക്ഷകരായി തളിപ്പറമ്പിലെ അഗ്നിരക്ഷാസേന

ചെറുകരയിൽ ഗ്യാസ് സിലിണ്ടർ  പൊട്ടിത്തെറിച്ച് അപകടം . വെള്ളുവളപ്പിൽ രാഘവന്റെ വീട്ടിലെ ഗ്യാസ് സിലിണ്ടർ ആണ് പൊട്ടിത്തെറിച്ചത് . സിലിണ്ടറിൽ നിന്നും ഗ്യാസ് ലീക്കായത് ഓഫാക്കാൻ ശ്രമിക്കുന്നതിനിടെ കുടുംബാംഗം രാജേഷിന് മുറിവേറ്റു

പന്നിയൂർ :  ചെറുകരയിൽ ഗ്യാസ് സിലിണ്ടർ  പൊട്ടിത്തെറിച്ച് അപകടം . വെള്ളുവളപ്പിൽ രാഘവന്റെ വീട്ടിലെ ഗ്യാസ് സിലിണ്ടർ ആണ് പൊട്ടിത്തെറിച്ചത് . സിലിണ്ടറിൽ നിന്നും ഗ്യാസ് ലീക്കായത് ഓഫാക്കാൻ ശ്രമിക്കുന്നതിനിടെ കുടുംബാംഗം രാജേഷിന് മുറിവേറ്റു. 

"റഗുലേറ്ററിലെ സെഫ്റ്റി വാൾവ് അടഞ്ഞത് ശ്രദ്ധയിൽപ്പെട്ടിരുന്നില്ല . പുതിയ സിലിണ്ടർ മാറ്റി രാത്രിയോടെ ഇട്ടപ്പോഴാണ് ചോർച്ച വീണ്ടും ആരംഭിക്കുകയും റഗുലേറ്റർ അടക്കാൻ ശ്രമിച്ചപ്പോൾ  പൊട്ടിത്തെറിക്കുകയും ചെയ്തത്"  -രാജേഷ് പറയുന്നു .

തളിപ്പറമ്പിലെ ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസർ  കെ വി  സഹദേവന്റെ നേതൃത്വത്തിൽ എത്തിയ അഗ്നി രക്ഷാ സേന ലീക്ക് തടഞ്ഞ് സുരക്ഷിതമാക്കി.  പി നിമേഷ്, എ സിനീഷ്, കെ സരിൻ സത്യൻ, കെ വി  മഹേഷ്, വൈശാഖ് പ്രകാശൻ എന്നിവരാണ് സംഘത്തിലുണ്ടായത്.

facebook twitter