+

തലശ്ശേരി സെന്റിനറി പാർക്കിന്റെ നവീകരണ പ്രവൃത്തി അവസാന ഘട്ടത്തിൽ

തലശ്ശേരിയിൽ എത്തുന്നവർക്ക് ഒഴിവുസമയം ചെലവഴിക്കാനും അറബിക്കടലിന്റെ സൗന്ദര്യം ആസ്വദിച്ചിരിക്കാനും മുഖം മിനുക്കി തലശ്ശേരി സെന്റിനറി പാർക്ക് സജ്ജമാവുന്നു.

തലശ്ശേരി : തലശ്ശേരിയിൽ എത്തുന്നവർക്ക് ഒഴിവുസമയം ചെലവഴിക്കാനും അറബിക്കടലിന്റെ സൗന്ദര്യം ആസ്വദിച്ചിരിക്കാനും മുഖം മിനുക്കി തലശ്ശേരി സെന്റിനറി പാർക്ക് സജ്ജമാവുന്നു. 2.2 കോടി രൂപ ചെലവഴിച്ച് തലശ്ശേരി കോപ്പറേറ്റീവ്  റൂറൽ ബാങ്കാണ് പാർക്ക് നവീകരിക്കുന്നത്. കാടുപിടിച്ച് അകത്തുകയറാൻ സാധിക്കാത്ത രീതിയിലായിരുന്നു നേരത്തെ പാർക്കിന്റെ അവസ്ഥ. 

പൊതുജനങ്ങളുടെ ആവശ്യത്തെത്തുടർന്നാണ് പാർക്കിന്റെ നവീകരണ പ്രവൃത്തി ആരംഭിച്ചത്. തലശ്ശേരി നഗരസഭ പാർക്ക് നടത്തിപ്പ് 10 വർഷത്തേക്ക് ബാങ്കിന് കൈമാറിയിരിക്കുകയാണ്. കുട്ടികളുടെ പാർക്ക്, സാംസ്‌കാരിക പരിപാടികൾ നടത്താനുള്ള സൗകര്യം, സ്‌കേറ്റിങ് യാർഡ്, ഓപ്പൺ ജിം, ജിമ്മിന് ചുറ്റും നടക്കാനുള്ള സൗകര്യം എന്നിവയും പാർക്കിൽ ഒരുങ്ങുന്നുണ്ടെന്ന് നഗരസഭ ചെയർപേഴ്‌സൺ കെ.എം ജമുനാ റാണി പറഞ്ഞു. 

തലശ്ശേരിയുടെ പൈതൃകവും ചരിത്രവുമെല്ലാം ആലേഖനം ചെയ്യുന്ന വലിയ ചുമർചിത്രങ്ങളും പാർക്കിൽ ഒരുങ്ങുന്നുണ്ട്. ഓണത്തിന് മുമ്പായി പാർക്ക് പൊതുജനങ്ങൾക്ക് തുറന്ന് കൊടുക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. നിലവിൽ പ്രവൃത്തി നടക്കുന്നതിനാൽ പാർക്കിൽ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കുന്നില്ല.

facebook twitter