തളിപ്പറമ്പ : മുസ്‌ലിം ലീഗ് തളിപ്പറമ്പ് മുനിസിപ്പൽ കമ്മറ്റി ആസ്ഥാന മന്ദിരം ലീഗ് ഹൗസ് 17ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രാവിലെ 9:30ന് കെ. മുസ്‌തഫ ഹാജി പതാക ഉയർത്തും. തുടർന്ന് കഴിഞ്ഞ കാലങ്ങളിൽ തളിപ്പറമ്പിൽ സംഘടനക്ക് നേതൃത്വം നൽകിയവരേയും സഹയാത്രികരേയും ആദരിക്കുന്ന 'വഴി തീർത്തവർക്ക് ആദരം' പരിപാടി നടക്കും.
മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുല്ല ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം പ്രഭാഷണം നടത്തും. മുസ്ലിം ലീഗ് മുനിസിപ്പൽ പ്രസിഡൻ്റ് കെ.വി മുഹമ്മദ്‌കുഞ്ഞി അധ്യക്ഷനാകും. മന്ദിരത്തിൻ്റെ ഉദ്ഘാടനം 4.30ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി തങ്ങൾ നിർവ്വഹിക്കും. ദേശീയ ജനറൽ സെക്രട്ടറിയും നിയമസഭാ പ്രതിപക്ഷ ഉപനേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി കെ.എം ഷാജി മുഖ്യപ്രഭാഷണം നടത്തും.
മുസ്ലിം ലീഗ് ജില്ലാ നേതാക്കളായ അബ്ദുൽ കരീം ചേലേരി, കെ.ടി സഹദുല്ല, എസ്. മുഹമ്മദ്, ഇബ്രാഹീം കുട്ടി തിരുവട്ടൂർ, മഹമ്മൂദ് അള്ളാംകുളം, പി.കെ സുബൈർ, മണ്ഡലം നേതാക്കളായ ഒ.പി ഇബ്രാഹീം കുട്ടി, കൊടിപ്പൊയിൽ മുസ്തഫ, പി.സി നസീർ, സി.പി.വി.അബ്ദുല്ല, സി.ഉമ്മർ സംബന്ധിക്കും. ബിൽഡിംഗ് കമ്മിറ്റി ചെയർമാൻ പി.മുഹമ്മദ് ഇഖ്ബാൽ റിപ്പോർട്ട് അവതരിപ്പിക്കും. ചടങ്ങിൽ കെ.വി മുഹമ്മദ് കുഞ്ഞി അധ്യക്ഷനാകും.
രണ്ട് നിലകളുള്ള മന്ദിരത്തിൽ അഡ്വ. പി. ഹബീബ് റഹ്‌മാൻ മെമ്മോറിയൽ കോൺഫറൻസ് ഹാൾ, എം.എ സത്താർ സ്‌മാരക ലൈബ്രറി, കൊങ്ങായി മുസ്‌തഫ ജനസേവാ കേന്ദ്രം, കെ.വി.എം കുഞ്ഞി സ്‌മാരക റീഡിംഗ് റൂം എന്നിവ പ്രവർത്തിക്കും. വാർത്താ സമ്മേളനത്തിൽ പി.മുഹമ്മദ് ഇഖ്ബാൽ, സമദ് കടമ്പേരി, കെ.വി മുഹമ്മദ് കുഞ്ഞി, കെ. മുഹമ്മദ് ബഷീർ, അഷ്റഫ് ബപ്പു, ഗാന്ധി സിദ്ദിഖ് എന്നിവർ പങ്കെടുത്തു.