
കണ്ണൂർ : മുഖ്യമന്ത്രിക്കെതിരെ അപകീർത്തികരമായി ഫെയ്സ്ബുക്കിൽ പോസ്റ്റിട്ട മുൻ നഗരസഭാ അംഗത്തിന് പിഴ ശിക്ഷ വിധിച്ചു. കോൺഗ്രസ് മുൻ ബ്ളോക്ക് പ്രസിഡൻ്റ് ടി.സി താഹ യ്ക്കാണ് കണ്ണൂർ സി.ജെ.എം കോടതി 1500 രൂപ പിഴ ചുമത്തിയത്. കോടതിയിൽ ടി.സിതാഹ കുറ്റം സമ്മതിച്ചിരുന്നു.
തെറ്റായ കാര്യം പോസ്റ്റു ചെയ്തത് രാഷ്ട്രീയ നിലപാടിൻ്റെ പേരിലാണെന്ന് ടി.സിതാഹ മൊഴി നൽകി. കഴിഞ്ഞ കോർപറേഷൻ തെരഞ്ഞെടുപ്പ് കാലത്ത് ടി.സിതാഹയെ കോൺഗ്രസ് പുറത്താക്കിയിരുന്നു. 2020ലാണ് കേസിനാസ്പദമായ സംഭവം. മുഖ്യമന്ത്രിക്കെതിരെ അപകീർത്തി പരാമർശം നടത്തിയതിന് വീട്ടിൽ നിന്നുമാണ് പൊലിസ് താഹയെ അറസ്റ്റു ചെയ്തത്.