അവധി ദിവസത്തെ കുട്ടികളി തീക്കളിയായി:കുട്ടികൾ പിടിച്ച് ബോട്ടിലിൽ അടച്ചത് ഉഗ്രവിഷമുള്ള മൂർഖനെ

02:19 PM Jul 18, 2025 | AVANI MV

 
ഇരിട്ടി: കാലവർഷം കനക്കുമ്പോൾ മുതൽ മാതാപിതാക്കൾക്ക് പലവിധ ആധികളാണ് . മക്കളെ സ്കൂളിൽ വിടണം സമയത്തിന് കൂട്ടണം പനി  അസുഖങ്ങൾ രണ്ടുപേരും  ജോലിക്ക് പോകുന്ന മാതാപിതാക്കൾ ആണെങ്കിൽ കാര്യങ്ങൾ ഒന്നുകൂടി  സങ്കീർണ്ണമാണ് . അപ്രതീക്ഷിതമായി കിട്ടുന്ന മഴ ലീവുകൾ അതിലേറെ ടെൻഷനാണ് രക്ഷിതാക്കൾക്ക് സൃഷ്ടിക്കുന്നത്. കലക്ടർ റെഡ് അലർട്ടായതിനാൽ അവധി പ്രഖ്യാപിച്ച വ്യാഴാഴ്ച്ച കണ്ണൂർ ജില്ലയിലെ ഇരിട്ടി കുന്നോത്ത് ഞെട്ടിക്കുന്ന സംഭവമാണ് നടന്നത്.

ഉഗ്രവിഷമുള്ള മൂർഖനെയാണ് തങ്ങൾ പിടികൂടിയതെന്നതിൻ്റെ ഗൗരവം കുട്ടികൾക്ക് അറിയാതെ മനസിലാക്കാതെ ചെയ്താണെങ്കിലും വലിയൊരു ദുരന്തമാണ് തലനാരിഴയ്ക്ക് ഒഴിവായത് .യുട്യൂബിലും ടിവി യിലും മാത്രം കണ്ടിരുന്ന പാമ്പ് പിടുത്തം കളിക്കിടയിൽ കൂട്ടുകാർ ചേർന്ന് നടത്തിയപ്പോൾ പാമ്പിന്റെ കടിയേൽക്കാതെ രക്ഷപെട്ടത് ഭാഗ്യം ഒന്നുകൊണ്ട് മാത്രമാണ്.

കുട്ടികളിലൊരാളുടെ രക്ഷിതാവിന് പിടികൂടിയ പാമ്പിൻ്റെ ചിത്രം അയച്ചു കൊടുത്തപ്പോഴാണ് മൂർഖനാണെന്ന വിവരം മനസിലായത്. ഫോറസ്റ്റ് റസ്ക്യുവർ മാർ സ്ഥലത്തെത്തി മൂർഖനെ അതിൻ്റെ ആവാസ വ്യവസ്ഥയിൽ വിടാൻ കൊണ്ടുപോയിട്ടുണ്ട്.