കണ്ണൂർ :തെരഞ്ഞെടുപ്പ് കമ്മീഷൻ സി പി എമ്മിന് വേണ്ടി പ്രവർത്തിക്കുന്നെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചു.
വോട്ടർപട്ടിക തയ്യാറാക്കിയത് കൃത്രിമമായാണ്.വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ 30 ദിവസം സമയം നൽകണം വെള്ളാപ്പള്ളിയുടെ പരാമർശത്തിലുള്ള സി പി എം പ്രസ്താവന ആകാശത്തേക്കുള്ള വെടിയാണെന്നും സതീശൻ പറഞ്ഞു.
ശശി തരൂർ വിഷയത്തിൽ നോ കമന്റ് സെന്നും വി ഡി സതീശൻ പ്രതികരിച്ചു.യൂത്ത് കോൺഗ്രസ്സ് ആംബുലൻസ് തടഞ്ഞ് രോഗിമരിച്ചെന്ന സി.പി.എം വാർത്ത പൊളിഞ്ഞു" രോഗിയുടെ ബന്ധുക്കൾ തന്നെ ആ വാദം തള്ളിയിട്ടുണ്ട്.ആരോഗ്യ മന്ത്രി പെട്ട പെടലിൽ നിന്ന് രക്ഷപ്പെടാനാണ് ഇതിനെ ന്യായീകരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.
Trending :