പിലാത്തറ : പോത്താങ്കണ്ടം ആനന്ദഭവനത്തിന്റെ നേതൃത്വത്തിൽ മൂന്നാമത് തായമ്പക മഹോത്സവം ജൂലായ് 26 മുതൽ ഓഗസ്റ്റ്മൂന്നു വരെ പയ്യന്നൂർ നമ്പ്യാത്രകൊവ്വൽ ശിവക്ഷേത്രാങ്കണത്തിൽ നടക്കുമെന്ന് സ്വാമി കൃഷ്ണാനന്ദ ഭാരതി പയ്യന്നൂർ പ്രസ് ഫോറത്തിൽ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
മഹോത്സവം 26-ന് വൈകുന്നേരം 6.30ന് പയ്യന്നൂർ ഡി.വൈ.എസ്.പി കെ.വിനോദ് കുമാർ ഉദ്ഘാടനം ചെയ്യും.ഡോ.എൻ.പി.വിജയകൃഷ്ണൻ, പി.വി.കുഞ്ഞപ്പൻ, വി.ടി.ഹരിദാസൻ എന്നിവർ പങ്കെടുക്കും.തുടർന്ന് കല്ലൂർ ഉണ്ണികൃഷ്ണൻ, ചെർപ്പുളശ്ശേരി രാജേഷ് എന്നിവരുടെ ഇരട്ട തായമ്പക അരങ്ങേറും.തുടർ ദിവസങ്ങളിൽ വൈകുന്നേരം ഏഴിന് കലാമണ്ഡലം വിജയ്, കലാമണ്ഡലം രാഹുൽ എന്നിവരുടെ ഇരട്ട മിഴാവിന്മേൽ തായമ്പക. മൂന്നാം ദിവസം മാർഗ്ഗി രഹിത കൃഷ്ണദാസിന്റെ തായമ്പക, നാലാം ദിവസം ജയൻ തിരുവില്വാമലയുടെ വില്ലിലും ഇടയ്ക്കയിലും തായമ്പക,അഞ്ചാം ദിവസം പനാവൂർ ശ്രീഹരിയുടെ തായമ്പക,ആറാം ദിവസം പോരൂർ ഉണ്ണികൃഷ്ണൻ, അത്തലൂർ ശിവൻ എന്നിവരുടെ ഇരട്ട തായമ്പക, ഏഴാം ദിവസം തൃത്താല ശങ്കരകൃഷ്ണൻ,തൃത്താല ശ്രീനി എന്നിവരുടെ ഇരട്ട തായമ്പക, എട്ടാം ദിവസം കലാമണ്ഡലം ദേവരാജൻ, കല്ലൂർ ജയൻ എന്നിവരുടെ ഇരട്ട തായമ്പക അരങ്ങേറും. സമാപന ദിവസം ചെറുതാഴം ചന്ദ്രൻ, ഉദയൻ നമ്പൂതിരി, ശുകപുരം രഞ്ജിത് എന്നിവരുടെ ട്രിപ്പിൾ തായമ്പക കൊട്ടിക്കയറും.
തുടർന്ന് സമാപന പരിപാടി ടി. ഐ. മധുസൂദനൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.ടി.വി.രാജഷ്, പയ്യന്നൂർ കുഞ്ഞിരാമൻ, കൃഷ്ണൻ നടുവിലത്ത് എന്നിവർ പങ്കെടുക്കും.വാർത്ത സമ്മേളനത്തിൽ ചെറുതാഴം ചന്ദ്രൻ, ടി.എം. ജയകൃഷ്ണൻ, കെ. രഞ്ജിത് കുമാർ എന്നിവരും പങ്കെടുത്തു