ആലപ്പുഴ; അന്തരിച്ച മുൻ മുഖ്യമന്ത്രി വി. എസ് അച്യുതാനന്ദന്റെ ഭൗതികദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ബുധനാഴ്ച ഉച്ചയ്ക്ക് 12.15 ഓടെ ആലപ്പുഴ പുന്നപ്രയിലുള്ള അദ്ദേഹത്തിൻ്റെ സ്വവസതിയായ വേലിക്കകത്തെ വീട്ടിലെത്തിച്ചു. ജില്ലയിൽ നിന്നുള്ള മന്ത്രിമാരായ സജി ചെറിയാനും പി പ്രസാദും ചേർന്ന് വിലാപയാത്രയെ സ്വീകരിച്ചു.
മന്ത്രിമാരായ ഡോ. ആർ ബിന്ദു, കെ കൃഷ്ണൻകുട്ടി, മഹാരാഷ്ട്ര ഗവർണർ സി പി രാധാകൃഷ്ണൻ, എൻ കെ പ്രേമചന്ദ്രൻ എം പി, എംഎൽഎമാരായ എം വി ഗോവിന്ദൻ, എച്ച് സലാം, എം എസ് അരുൺകുമാർ, മാത്യു ടി തോമസ്, മുഹമ്മദ് മുഹസിൻ, പി കെ കുഞ്ഞാലിക്കുട്ടി, മുൻ മന്ത്രിമാരായ എം എ ബേബി, ജി സുധാകരൻ, മുസ്ലീം ലീഗ് നേതാവ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, എഴുത്തുകാരൻ ബെന്യാമിൻ,
മുൻ എംപി എ എം ആരിഫ്, മുൻ എംഎൽഎമാരായ സി കെ സദാശിവൻ, കെ കെ ഷാജു, വിവിധ ജനപ്രതിനിധികൾ, സാംസ്കാരിക പ്രവർത്തകർ, രാഷ്ട്രീയ പാർട്ടി നേതാക്കൾ തുടങ്ങിയവർ വീട്ടിലെത്തി വിഎസിന് ആദരാഞ്ജലി അർപ്പിച്ചു.