പെരിങ്ങത്തൂർ :തൂണേരി വെള്ളൂരിൽ നിർമ്മാണം നടക്കുന്ന വീട്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. എടച്ചേരി തലായി നോർത്തിലെ ചെട്ട്യം വീട് കോളനിക്ക് സമീപത്തെ മലയിൽ ബാബുവിൻ്റെ മകൻ അഭിന വാ ( 28 )ണ് മരിച്ചത്.
കഴിഞ്ഞ ദിവസം രാവിലെ വീട്ടിൽ നിന്ന് ഇറങ്ങിയ അഭിനവ് തിരിച്ചു എത്താതതിനെ തുടർന്ന് നടത്തിയ തിരച്ചിലിനിടയിലാണ് വീടിനകത്ത് കെട്ടിതൂങ്ങിയ നിലയിൽ കണ്ടെത്തിയത്. നാദാപുരം പൊലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തിപോസ്റ്റ് മോർട്ടത്തിനയച്ചു അമ്മ : ഷൈന.സഹോദരി: അവിഷ്ണ.