തലശ്ശേരി: പാലയാട് മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിന് സമീപം റിട്ട. അധ്യാപിക കടുമ്പേരി വസന്തയുടെ ഓടിട്ട പഴയ വീട് കാലവർഷത്തിൽ തകർന്നു. ഇന്ന് പുലർച്ചെ അഞ്ചു മണിയോടെയായിരുന്നു സംഭവം.
വീട്ടിലുണ്ടായിരുന്നവസന്തയുടെ സഹോദരി പ്രമീള, അവരുടെ സഹോദരി രജിത, മക്കൾ ശബ്ദം കേട്ട് പുറത്തിറങ്ങിയതിനാൽ രക്ഷപ്പെട്ടു. വീട്ടുപകരണങ്ങൾ കംപ്യൂട്ടർ ,ടിവി എന്നിവ നശിച്ചു.